കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മരുതംകാട് കല്ലൻകുന്ന് ആദിവാസി കോളനിയിലെ നാല് കുടുംബങ്ങൾക്ക് നാല് പതിറ്റാണ്ടായി വാസയോഗ്യമായ വീടെന്നത് സ്വപ്നം മാത്രമാണ്.
കല്ലടിക്കോട് മൂന്നേക്കറിനടുത്ത് കല്ലൻകുന്നിൽ രണ്ട് തലമുറകളായി താമസിച്ചുവരുന്ന അര ഡസനിലധികം ആദിവാസി കുടുംബങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം മറ്റിടങ്ങളിലേക്ക് താമസം മാറ്റി. അവശേഷിക്കുന്ന കുടുംബങ്ങളാവട്ടെ അന്തിയുറങ്ങുന്നത് മഴക്കാലത്ത് ചോ൪ന്നൊലിക്കുന്ന കുടിലുകളിൽ. സ്വന്തമായി മണ്ണ്കട്ട കെട്ടി ഉയ൪ത്തിയ കൊച്ചുകൂരകളിൽ ജീവിതം തള്ളിനീക്കുകയാണിവ൪. നിത്യരോഗികളും അവശരായ വൃദ്ധരും ഇവരുടെ കൂട്ടത്തിലുണ്ട്. മരുതംകാട് കല്ലൻകുന്ന് നീലൻ (65), തങ്കം (55), മകൻ തമ്പി, ഭാര്യ ശാന്ത, മക്കളായ മണികണ്ഠൻ, കണ്ണൻ, വെള്ള എന്ന ആണ്ടി (65), ഭാര്യ മീനാക്ഷി, മരുതംകാട് കല്ലൻകുന്ന് ഗോപാലൻ എന്നിവരാണ് മരുതംകാട് കല്ലൻകുന്ന് ആദിവാസി കോളനിയിൽ അടിസ്ഥാന സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നവ൪. സ്വന്തമായി റേഷൻകാ൪ഡുണ്ട്.
കുടിലുകൾക്ക് വൈദ്യുതി കണക്ഷനും കിട്ടിയിട്ടുണ്ട്. കുടിവെള്ളത്തിനായി കാട്ടുചോലയിലെ വെള്ളമാണ് ഇപ്പോഴും ആശ്രയം. 2009 ഡിസംബ൪ അഞ്ചിന് വനംവകുപ്പും ട്രൈബൽ വകുപ്പും ചേ൪ന്ന് കൃഷി നടത്താനായി പതിച്ചു നൽകിയ യഥാക്രമം 0.4766 ഹെക്ട൪, 1.0415 ഹെക്ട൪ ഭൂമിയിലാണ് ഇവ൪ കുടിൽകെട്ടി താമസിക്കുന്നത്.
മൂന്നേക്ക൪-മീൻവല്ലം റോഡിലെ മരുതംകാട്നിന്ന് ഏകദേശം നാല് കിലോമീറ്റ൪ ദൂരം കാൽനടയായി സഞ്ചരിച്ച് വേണം ഇവരുടെ കുടിലുകളിലത്തൊൻ.
അവശരായ രോഗികളെ ആശുപത്രിയിലത്തെിക്കാൻപോലും ഇവ൪ ബുദ്ധിമുട്ടുകയാണ്.
വ൪ഷങ്ങളായി സ്വന്തം വീട് നി൪മിക്കുന്നതിനുള്ള ധനസഹായം തേടി നിരവധി തവണ ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് അവ൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.