മങ്കട: സി.എച്ച്.സിയിൽ സ്റ്റാഫ് പാറ്റേൺ നടപ്പാക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. നാല് മാസം മുമ്പ് മങ്കട കമ്യൂണിറ്റി ഹെൽത്ത് സെൻററിൻെറ പുതിയ ബ്ളോക്ക് ശിലാസ്ഥാപനം നടക്കവെയാണ് സ്റ്റാഫ് പാറ്റേൺ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
പുതിയ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ഏഴ് ഡോക്ട൪മാ൪ വേണം. ഗൈനക്കോളജിസ്റ്റ് അടക്കമുള്ള സ്പെഷലിസ്റ്റ് തസ്തികകളും ഓപറേഷൻ തിയറ്റ൪, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. എന്നാൽ, നിലവിലുണ്ടായിരുന്ന ഡോക്ട൪മാ൪ സ്ഥലം മാറിപ്പോവുകയും ഉപരിപഠനത്തിന് പോവുകയും ചെയ്തു.
അഞ്ഞൂറിലധികം രോഗികൾ ദിനംപ്രതി ഇവിടെ ചികിത്സ തേടിയത്തെുന്നുണ്ട്. ബ്ളോക്ക് മെഡിക്കൽ ഓഫിസ൪ ഡോ. ഉസ്മാൻകുട്ടി സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് താൽക്കാലികമായാണ് ആളെ നിയമിച്ചിരിക്കുന്നത്.
പ്രദേശത്ത് എട്ട് വയസ്സുകാരൻെറ ടെറ്റനസ് മരണവും ഡിഫ്തീരിയയും ഡെങ്കിപ്പനിയും റിപ്പോ൪ട്ട് ചെയ്തിട്ടും അധികൃത൪ക്ക് യാതൊരു കുലുക്കവുമില്ളെന്നും ആക്ഷേപമുണ്ട്. കുണ്ടും കുഴിയുമായി ചളി വെള്ളം കെട്ടിക്കിടക്കുന്ന പ്രവേശ കവാടം തന്നെ ആശുപത്രിയോടുള്ള അവഗണനയുടെ തെളിവാണ്.
നാലു മാസം മുമ്പ് തറക്കല്ലിട്ട പുതിയ ബ്ളോക്കിൻെറ നി൪മാണവും മന്ദഗതിയിലാണ്. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ര്ട്രീയ പാ൪ട്ടികൾ രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.