ചേലോറ: അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും ഗ്രീൻഫീൽഡ് റോഡ് നി൪മാണം, ഗെയിൽ ഗ്യാസ് ലൈൻ പദ്ധതി, അതിവേഗ ജലപാത പദ്ധതി ഇവമൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്തരുതെന്നും ചേലോറ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേ൪ന്ന അതിവേഗ റെയിൽപാത വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നഷ്ടത്തിലോടുന്ന ജപ്പാൻ അതിവേഗ റെയിൽപാത പദ്ധതി സാങ്കേതിക വിദ്യയാണ് കേരള ഹൈസ്പീഡ് റെയിൽവേ കോറിഡോ൪ കമ്പനി ഇവിടെ ഇറക്കുമതി ചെയ്യുന്നത്.
ഈ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ആഗസ്റ്റ് 22, 23, 24, 25 തീയതികളിൽ ജില്ലയിൽ വാഹന പ്രചാരണജാഥ സംഘടിപ്പിക്കുമെന്നും കൂട്ടായ്മ തീരുമാനിച്ചു. ജനകീയ കൂട്ടായ്മ എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു.
ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. പുരുഷോത്തമൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. പട്ടൻ ഭാസ്കരൻ മാസ്റ്റ൪ സ്വാഗതവും കെ. അശോകൻ നന്ദിയും പറഞ്ഞു. ചേലോറ കമ്മിറ്റി ഭാരവാഹികളായി സി. ബിഗേഷ് (കൺ) വി.വി. പ്രഭാകരൻ (ചെയ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.