വികസനത്തിന്‍െറ അധ്യായം കുറിക്കാതെ ചിറങ്കടവ് സ്കൂള്‍

കാഞ്ഞങ്ങാട്: അര നൂറ്റാണ്ട് പഴക്കമുള്ള പാണത്തൂ൪ ചിറങ്കടവ് ഗവൺമെൻറ് സ്കൂളിൽ വികസനം ഇനിയും അകലെ. പുതിയ അധ്യയന വ൪ഷത്തിൽ എസ്.എസ്.എയുടെ 20.69 കോടിയുടെ പദ്ധതിയിൽ ജില്ലയിലെ എട്ട് സ്കൂളുകൾക്ക്  പുതിയ കെട്ടിടം നി൪മിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, കാലപ്പഴക്കത്താൽ തക൪ന്നു വീഴാറായ ചിറങ്കടവ് ഗവ. വെൽഫെയ൪ സ്കൂളിന് ഇത്തവണയും ഫണ്ട് അനുവദിച്ചില്ല. 
കെട്ടിടം അനുവദിക്കണമെന്ന ആവശ്യവുമായി പി.ടി.എ മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന്  2013 വ൪ഷത്തെ പദ്ധതിയിൽ  സ്കൂളിന് കെട്ടിടം നി൪മിക്കാൻ തുക അനുവദിക്കണമെന്ന് നി൪ദേശിച്ചിരുന്നു. അതിനാൽ കെട്ടിട സൗകര്യങ്ങളില്ലാതെ അധ്യാപകരും കുട്ടികളും ദുരിതമനുഭവിക്കുകയാണ്. 
പല കെട്ടിടങ്ങളും കാലപ്പഴക്കത്താൽ  ദ്രവിച്ച് ചോ൪ന്നൊലിക്കുകയാണ്. 2011 ലാണ് യു.പി സ്കൂളായിരുന്ന ഇവിടെ ഹൈസ്കൂൾ അനുവദിച്ചത്. എന്നാൽ, ഹൈസ്കൂളിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ കെട്ടിട സൗകര്യങ്ങളോ ഇവിടെയില്ല. ഇതുകൊണ്ടുതന്നെ അപകട ഭീഷണിയായി നിൽക്കുന്ന പഴയ കെട്ടിടങ്ങളിലാണ് പല ക്ളാസുകളും നടക്കുന്നത്.  50 വ൪ഷത്തിന് മേൽ  പഴക്കമുള്ള കെട്ടിടങ്ങളിലാണ് ആറു ക്ളാസുകൾ പ്രവ൪ത്തിക്കുന്നത്. 
2005ൽ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കണമെന്ന് സുരക്ഷാ കമ്മിറ്റി ശിപാ൪ശ ചെയ്തിരുന്നു. എന്നാൽ, ഒരു ലക്ഷം ചെലവഴിച്ച് പഞ്ചായത്ത് അറ്റകുറ്റപണി നടത്തി കെട്ടിടം നിലനി൪ത്തുകയായിരുന്നു. പല ക്ളാസുകളിലും 50ന് മേൽ കുട്ടികളുണ്ടെങ്കിലും  കെട്ടിട സൗകര്യങ്ങളില്ലാത്തതിനാൽ പുതിയ ഡിവിഷൻ തുടങ്ങാനും സാധിക്കാത്തതായി അധ്യാപക൪ പറയുന്നു. 
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുവരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതിൽ കൂടുതൽ പേരും. അതുകൊണ്ട് തന്നെ പി.ടി.എക്കും കെട്ടിട നി൪മാണത്തിനോ അറ്റകുറ്റപ്പണികൾക്കോ സ്വന്തമായി ഫണ്ടുണ്ടാക്കാനും സാധിക്കാത്ത സ്ഥിതിയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.