പുന്നയൂ൪: പെരുന്നാൾ ദിനത്തിൽ ഒറ്റയിനി പ്രദേശത്ത് സ്ത്രീ ഉൾപ്പെടെ നാല് ദലിതരെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഒറ്റയിനി സ്വദേശികളായ പൂരാടൽ വീട്ടിൽ കുഞ്ഞിരാമൻെറ മകൻ അനിൽകുമാ൪ (42), വെട്ടേക്കാട് കുട്ടപ്പൻെറ മകൻ സത്യൻ (35), സഹോദരൻ സുനിൽ (31) ,സജീവൻ (32) ,വെട്ടേക്കാട് വിശ്വംഭരൻെറ മകൻ ബിനീഷ് (30) എന്നിവ൪ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവ൪ക്കൊപ്പം വെട്ടേക്കാട് നി൪മലക്കും (35) പരിക്കുപറ്റിയിരുന്നു.
പെരുന്നാൾ ദിവസം കടപ്പുറത്തുനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ മാ൪ഗ തടസ്സമായി വെച്ച ബൈക്ക് മാറ്റാൻ യുവക്കാളോട്് ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞിരുന്നു. പൊലീസ് തിരിച്ച് പോയതോടെ വീട്ടിലെത്തിയ യുവാക്കളെ ആയുധങ്ങളുമായി വന്ന് സംഘം ആക്രമിക്കുകയായിരിന്നു. പരിക്കേറ്റവരുടെ പരാതിയിൽ എട്ടു പേ൪ക്കെതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്ന് സാധു ജന പരിപാലന സംഘം പുന്നയൂ൪ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് ഹരിദാസൻ എടക്കഴിയൂ൪ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.