കുണ്ടുകടവ് പാലം ഇരുട്ടില്‍; സാമൂഹികവിരുദ്ധശല്യം പതിവ്

പാവറട്ടി: തെരുവുവിളക്കുകളില്ലാത്തതു മൂലം കുണ്ടുകടവ് പാലം സാമൂഹികവിരുദ്ധരുടെ താവളമായി. പാവറട്ടി- ഒരുമനയൂ൪ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം മൂന്നുവ൪ഷം മുമ്പ് ഒമ്പതു കോടി ചെലവിലാണ് നി൪മാണം പൂ൪ത്തിയാക്കിയത്. രാത്രിയായാൽ ഇവിടെ ലഹരി ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടെയും വിഹാരകേന്ദ്രമാണ്. പാലത്തിൻെറ അപ്രോച്ച്റോഡ് നി൪മാണം ആരംഭിച്ചിട്ടില്ല. പാലത്തിനടിയിലെ മണൽതിട്ട നീക്കാത്തത് സാമൂഹികവിരുദ്ധ൪ക്ക് വന്നിരിക്കാനുള്ള ഇടമായിരിക്കുകയാണ്. രണ്ട് പഞ്ചായത്തിൻെറയും പരിധിയിലായതുകൊണ്ടാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതെന്നാണ് അധികൃതരുടെ വാദം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.