വാഷിങ്ടൺ: അതീവസുരക്ഷിതത്വമുണ്ടായിരുന്ന ഫോൺ കോളുകളും ഇന്‍്റ൪നെറ്റും ചോ൪ത്തിയ എഡ്വാ൪ഡ് സ്നോഡൻ രാജ്യസ്നേഹിയല്ളെന്ന് അമേരിക്കൻ പ്രസിഡൻറ്ബറാക്ക് ഒബാമ.
"സ്നോഡൻ മൂന്ന് കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം ചെയ്തത് ശരിയെന്ന് തോന്നുന്നുവെങ്കിൽ ഇവിടെ കോടതിയിൽ ഹാജരാകുകയാണ് വേണ്ടത്" -ഒബാമ പറഞ്ഞു.
എഡ്വാ൪ഡ് സ്നാഡനെ ഗാന്ധിയുമായി താരതമ്യം ചെയ്ത് ഒബാമയുടെ ഡെമോക്രാറ്റിക്ക് പാ൪ട്ടിയിലെ നിയമഞ്ജനാനായ ജോൺ ലെവിസ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഗാന്ധി നടപ്പാക്കിയിരുന്നത് പോലെ അഹിംസയിലൂടെ നിസ്സഹകരണം നടത്തിയ വ്യക്തിയാണ് സ്നോഡൻ എന്നായിരുന്നു ലെവിസ് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.