കാഞ്ഞിരപ്പള്ളി: കാ൪ ലോറിയിലിടിച്ച് കുട്ടികളടക്കം നാലുപേ൪ മരിച്ച സ്ഥലം ഉന്നത ഉദ്യോഗസ്ഥ൪ സന്ദ൪ശിച്ചു. ഇവിടെ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അവ൪ അറിയിച്ചു.
അപകട മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കുന്നതോടൊപ്പം വേഗത നിയന്ത്രണത്തിനും നടപടി സ്വീകരിക്കും. റോഡ് വീതികൂട്ടുന്നതിൻെറ ഭാഗമായി വശങ്ങളിലെ മണ്ണ് നീക്കാൻ ഉടൻ നടപടി സ്വീകരിക്കും.
കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈലിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ കൂട്ടിക്കൽ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോദരൻ (70), മകൻ ഷിബി (39), ഷിബിയുടെ മക്കളായ അമൽദേവ് (എട്ട്), അഹല്യ (നാല്) എന്നിവരാണ് മരിച്ചത്. ഷിബിയുടെ മാതാവ് കമലാക്ഷി (65), ഭാര്യ ബിന്ദു (36), ബിന്ദുവിൻെറ മാതാവ് ചെല്ലമ്മ (60) എന്നിവ൪ക്ക് സാരമായി പരിക്കേറ്റിരുന്നു.
ഈരാറ്റുപേട്ട ഭാഗത്തേക്ക് സിമൻറുമായി പോയ ടോറസ് ലോറിയിൽ മാരുതി 800 കാ൪ ഇടിക്കുകയായിരുന്നു.
റോഡിലെ കുഴിയിൽ ചാടാതെ കാ൪ വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു.
റോഡിൻെറ ശോച്യാവസ്ഥയാണ് അപകട കാരണമെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് ഉന്നത ഉദ്യോഗസ്ഥ൪ സ്ഥലം സന്ദ൪ശിച്ചത്.
കോട്ടയം ആ൪.ടി.ഒ ടി.ജെ. തോമസ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്. സുരേഷ്കുമാ൪, കാഞ്ഞിരപ്പള്ളി എം.വി.ഐ ഷാനവാസ് കരീം, പി.ഡബ്ള്യു.ഡി അസി.എക്സിക്യൂട്ടീവ് എൻജിനീയ൪ ജോറ്റി തോമസ്, അസി.എൻജിനീയ൪ ഇ.വി. ജോൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.