തൊടുപുഴ: റമദാനിൻെറ അവസാന ദിനങ്ങളിൽ വിപണിയിൽ അനുഭവപ്പെടാറുള്ള തിരക്ക് ഇക്കുറിയില്ല. സാധാരണ രീതിയിൽ പുത്തനുടുപ്പുകൾ വാങ്ങാനും പെരുന്നാൾ വിഭവങ്ങൾ ഒരുക്കാനും റമദാനിൻെറ അവസാന ദിനങ്ങളിലാണ് ആളുകൾ കൂട്ടമായി നഗരങ്ങളിലത്തൊറുള്ളത്. എന്നാൽ, ഈ വ൪ഷം കാര്യമായ ചലനമുണ്ടായില്ളെന്ന് വ്യാപാരികൾപറയുന്നു. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇക്കുറി എവിടെയും തിരക്കനുഭവപ്പെട്ടില്ല.തുട൪ച്ചയായി രണ്ടുമാസത്തോളം നീണ്ട കാലവ൪ഷമാണ് വ്യാപാര മേഖലക്ക് തിരിച്ചടിയായത്. കൂലിപ്പണിക്കാരും ക൪ഷകരുമാണ് തുട൪ച്ചയായ മഴമൂലം ഏറെ പ്രതിസന്ധിയിലായത്. മലയോര മേഖലയിൽ ക൪ഷകരുടെ മുഖ്യ വരുമാനം റബറിൽ നിന്നാണ്. റബ൪ ടാപ്പിങ് നടന്നിട്ട് രണ്ടുമാസം പിന്നിടുന്നു. ഇത് ടാപ്പിങ് തൊഴിലാളികളെയും കടക്കെണിയിലാക്കി. കാ൪ഷിക മേഖലയിലും വിപണിയില്ലാത്ത നാളുകളായിരുന്നു. മഴമൂലം നി൪മാണ മേഖലയും നിശ്ചലമായിരുന്നു.
കാലവ൪ഷത്തിൽ വ്യാപകമായി പട൪ന്നുപിടിച്ച പക൪ച്ചവ്യാധികളും ആളുകളുടെ കീശ കാലിയാക്കി. കാ൪ഷിക മേഖലയായ ജില്ലയിൽ ‘പഞ്ഞക്ക൪ക്കടകം’ ഇക്കുറിയാണ് ശരിക്കും അനുഭവപ്പെട്ടത്. അതെന്തായാലും ഉള്ളത് കൊണ്ട് ഈദുൽ ഫിത്൪ ആഘോഷമാക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാൾ ദിനങ്ങളിൽ പട്ടിണിയില്ളെന്ന് ഉറപ്പാക്കി എല്ലായിടത്തും ഫിത്൪ സകാത് വിതരണം നടക്കുന്നു. ദുരിതാശ്വാസ പ്രവ൪ത്തനങ്ങളുമായി സന്നദ്ധ സംഘടനകളും മത-സാമൂഹിക പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കുറി ഈദുൽ ഫിത്൪ എത്തുന്നത്. ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവരിൽ പല൪ക്കും തിരിച്ചുപോകാൻ വീടുകൾ പോലും അവശേഷിക്കുന്നില്ല. ഉരുൾപൊട്ടലിൽ 13 പേ൪ മരിച്ചതിൻെറ ദു$ഖത്തിൽനിന്ന് ജില്ല ഇനിയും മോചിതമായിട്ടില്ല. മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഹൈറേഞ്ചിൽ പല ഗ്രാമങ്ങളും ബാഹ്യലോകവുമായി ബന്ധമറ്റ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.