വീട്ടില്‍ക്കയറി ആക്രമണം; ഒരാള്‍ അറസ്റ്റില്‍

കുന്നംകുളം: കഴിഞ്ഞ വിഷുദിനത്തിൽ  ബി.ജെ.പിക്കാ൪ വീട്ടിൽക്കയറി നടത്തിയ ആക്രമണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേ൪ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. വെള്ളിത്തിരുത്തി സ്വദേശി വയലിൽ സജീഷാണ് (26) പിടിയിലായത്. ഇയാളുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന ആറുപേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വന്നൂ൪ മരത്തംകോട് പൂശപ്പിള്ളിയിൽ മാരകായുധങ്ങളുമായി കാറിലത്തെിയ ആറംഗ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയത്. ആക്രമണ ത്തിൽ പൂശപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി വെട്ടത്ത് സുനി (43), ഭാര്യ ശ്രീജ (32), മകൻ കാ൪ത്തിക് (14), ഭാര്യാസഹോദരൻ ശ്രീജിത്ത് (30) എന്നിവ൪ക്കാണ് പരിക്കേറ്റത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.