നേമം: കല്ലിയൂ൪ പഞ്ചായത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ കോൺഗ്രസ് വിമത സ്ഥാനാ൪ഥി പഞ്ചായത്ത് പ്രസിഡൻറായി. എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് പ്രതിനിധി വൈസ് പ്രസിഡൻറ്. ഇതോടെ അവിശ്വാസത്തിൽ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന് ലഭിച്ചു.
ബുധനാഴ്ച രാവിലെയും ഉച്ചൃക്കുമായാണ് ഉദ്വേഗഭരിതമായ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ച് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡൻറായി വിമത കോൺഗ്രസ് സ്ഥാനാ൪ഥി അഡ്വ.ഉദയകുമാറും കോൺഗ്രസിൻെറ പി.രത്നമ്മ വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 21 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസ് എട്ട്, സി.പി.എം അഞ്ച്, സി.പി.ഐ ഒന്ന്, സി.പി.എം സ്വതന്ത്രൻ ഒന്ന്, ബി.ജെ.പി ആറ് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ാ്രസിലെ നാലുപേ൪ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തത്തെുകയും ഇത് മുതലാക്കി ഇടതുകക്ഷികൾ അവിശ്വാസം കൊണ്ടുവരികയും ബി.ജെ.പി അനുകൂലിച്ച് വോട്ടിടുകയും ചെയ്തതോടെയാണ് കോൺഗ്രസിന് കല്ലിയൂരിൽ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത്.
കോൺഗ്രസ് ജില്ലാ നേതൃത്വം നൽകിയ വിപ്പ് ഉദയകുമാ൪ ഒഴികെ മറ്റെല്ലാവരും സ്വീകരിച്ചിരുന്നു. വിപ്പ് കൈപ്പറ്റാതിരുന്ന ഉദയകുമാ൪ റിബലായി മത്സരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് ആദ്യം നാല്പേരാണ് നോമിനേഷൻ നൽകിയത്. കോൺഗ്രസിൻെറ പ്രതിനിധിയായി കുപ്പക്കൽ രാധാകൃഷ്ണനും എൽ.ഡി.എഫിൽനിന്ന് പ്രസന്നകുമാരൻനായ൪, ബി.ജെ.പിയിൽനിന്ന് എസ്. കുമാ൪, കോൺഗ്രസ് വിമതനായി ഉദയകുമാറും മത്സരിക്കുകയായിരുന്നു. ഇതുകാരണം പ്രസിഡൻറ് തെരഞ്ഞെടുപ്പ് രണ്ടുഘട്ട വോട്ടെടുപ്പ് വേണ്ടിവന്നു.
ആദ്യഘട്ട വോട്ടെുപ്പിൽ ഏറ്റുവും കുറവ് വോട്ട് നേടിയത് എൽ.ഡി.എഫ് സ്ഥാനാ൪ഥി പ്രസന്നകുമാരൻ നായരാണ്. ആറ് വോട്ട്. ഇയാളെ മറ്റിനി൪ത്തി രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം റൗണ്ടിൽ കോൺഗ്രസ് വിമതൻ അഡ്വ.ഉദയകുമാറിന് ബി.ജെ.പിക്കാ൪ ആറ് വോട്ട് നൽകി. ഇടത്സ്വതന്ത്രൻ സുരേഷ്ബാബുവും വോട്ട് നൽകി. എട്ട് വോട്ട് നേടിയ ഉയദയകുമാ൪ പ്രസിഡൻറായി. കോൺഗ്രസ് സ്ഥാനാ൪ഥി കുപ്പക്കൽ രാധാകൃഷ്ണന് ഏഴ് വോട്ടും ലഭിച്ചു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുകാ൪ കോൺഗ്രസ് പ്രതിനിധിയെ സഹായിക്കുകയായിരുന്നു.
കോൺഗ്രസിലെ വിപ്പ് കൈപ്പറ്റിയ ഏഴ് പേ൪ രത്നമ്മക്ക് വോട്ട് നൽകിയപ്പോൾ എൽ.ഡി.എഫിലെ അഞ്ച്പേ൪ അനുകൂലിച്ച് വോട്ട് നൽകി. എൽ.ഡി.എഫിലെ ഒരു വോട്ട് അസാധുവായി. മത്സര രംഗത്തുന്ന് ബി.ജെ.പിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാ൪ഥിക്ക് എട്ട് വോട്ട്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വിമതശല്യംകാരണം മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ.സുരേഷ്കുമാറിനും വൈസ് പ്രസിഡൻറ് എസ്. സിന്ധുവിനും അധികാരം നഷ്ടപ്പെട്ടതുമാത്രമാണ് ഫലത്തിൽ ഉണ്ടായ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.