അരക്കോടിയുടെ തട്ടിപ്പ് ; യുവതിയടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍

കഴക്കൂട്ടം: നിരവധി പേരിൽ നിന്നായി  അരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ യുവതിയും സഹായികളും പിടിയിൽ. വെമ്പായം വട്ടവിള മാതാവീട് ലക്ഷംവീട് കോളനി സ്വദേശി പ്രിയ(25) ,പുളിമാത്ത് പൊരുമൺ വള്ളംവെട്ടിക്കോണം സാന്ത്വനത്തിൽ വിപിൻ(20), വെമ്പായം തീപ്പുകൽ കണിയാംവിളാകം ഷജിൽ നിവാസിൽ ഷജിൽ(30) എന്നിവരാണ് പിടിയിലായത്. ലോട്ടറിയടിച്ചതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കോളനി സ്വദേശിയും പ്രിയയുടെ അയൽവാസിയുമായ രമയാണ് പരാതിയുമായി രംഗത്തത്തെിയത്. ഏകദേശം 45 ലക്ഷത്തോളം രൂപയാണ്  സംഘം തട്ടിയത്. 2013 മാ൪ച്ച് മുതലാണ് തട്ടിപ്പ് തടന്നത്.       പൊലീസ് ഭാഷ്യം: ലോട്ടറിയുടെ റിസൽട്ട് പത്രത്തിൽ നോക്കിക്കൊണ്ടിരിക്കവെ രമയിൽ നിന്നും അയൽവാസിയായ പ്രിയ തന്ത്ര പൂ൪വം ടിക്കറ്റ് കരസ്ഥമാക്കി. ഇൻറ൪നെറ്റിലൂടെ റിസൽട്ട് അറിയാമെന്ന് ധരിപ്പിച്ചായിരുന്നു ഇത്. ടിക്കറ്റുമായി വീട്ടിലേക്ക്മടങ്ങിയ പ്രിയ അൽപനേരത്തിന് ശേഷം മടങ്ങിയത്തെി രമക്ക് 75 ലക്ഷം സമ്മാനം ലഭിച്ചതായി അറിയിച്ചു. രമ നേരിട്ട് സമ്മാനത്തുക കൈപ്പറ്റിയാൽ നികുതിയിനത്തിൽ ഭീമമായ തുക അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. അതിനാൽ തുക കരിഞ്ചന്തയിലൂടെ കൈപ്പറ്റാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച രമയിൽ നിന്ന് 1.75 ലക്ഷം രൂപ പ്രാരംഭചെലവുകൾക്കെന്ന വ്യാജേന കരസ്ഥമാക്കി. നികുതിയുണ്ടാവാതിരിക്കാൻ 25 ലക്ഷം വീതം മൂന്ന് പ്രാവശ്യമായി 75 ലക്ഷം രൂപയും ഷെയ൪ മാ൪ക്കറ്റിൽ നിക്ഷേപിച്ചതായി രമയെ ധരിപ്പിച്ചു.
വിശ്വസിപ്പിക്കുന്നതിനായി രസീതുകളുടെ കമ്പ്യൂട്ടറിൽ പ്രിൻറുചെയ്ത കോപ്പികളും കാട്ടിയിരുന്നു. ദിവസങ്ങൾക്കകം 75 ലക്ഷം ഒന്നേകാൽക്കോടി രൂപയായതായും അറിയിച്ചു. രമ ഇക്കാര്യങ്ങളെല്ലാം അയൽവാസിയായ അനിൽകുമാറിനോട് പറഞ്ഞു. ഷെയ൪ മാ൪ക്കറ്റിൽ നിന്ന് തുക പിൻവലിക്കാറായതായി പറഞ്ഞ് കൂടുതൽതുക ആവശ്യപ്പെടുകയായിരുന്നു. അനിൽകുമാറിൻെറ സഹായത്താൽ രമ സ്വരൂപിച്ച 45 ലക്ഷത്തോളം രൂപ  പ്രിയ കൈവശപ്പെടുത്തി. അനിൽകുമാറിൻെറ ഭാര്യയുടെ പേരിലും രമയുടെ പേരിലും വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. ഒരുദിവസം പണം പിൻവലിക്കാനെന്നുപറഞ്ഞ് അനിൽകുമാ൪, ഭാര്യ രമ എന്നിവരേയും കൂട്ടി സ്റ്റേറ്റ് ബാങ്കിലത്തെി ഒരു ലക്ഷം രൂപയുടെ ചെക്ക്നൽകി.
തുക മാറാനുള്ള സ്ലിപ്പുകളും പൂരിപ്പിച്ച് നൽകി. രണ്ട് ദിവസത്തിനുശേഷം ബാങ്കിലത്തെി തിരക്കിയെങ്കിലും അക്കൗണ്ടിൽ തുകയില്ലാതെ ചെക്ക് മടങ്ങിയിരുന്നു. കൂടുതൽ അന്വേഷണത്തിൽ ചെക്ക് രമയിൽ നിന്ന് കരസ്ഥമാക്കിയതാണന്ന് അറിഞ്ഞതോടെയാണ്  തട്ടിപ്പ് പുറത്തറിയുന്നത്. ജൂലൈ അവസാന വാരമാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുട൪ന്ന് പ്രിയയും സഹായികളും ഒളിവിൽ പോയി. ജൂലൈ 31ന് രമ പൊലീസിൽ പരാതിനൽകുകയായിരുന്നു.
അന്വേഷണത്തിൽ വെഞ്ഞാറമൂട് പരമേശ്വരത്ത് പ്രിയ പുതിയ വീടും വസ്തുവും വാങ്ങിയതായി അറിയാൻ കഴിഞ്ഞെങ്കിലും പൊലീസത്തെും മുമ്പേ മുങ്ങി. പുതിയ ആഡംബരക്കാറും വാങ്ങിയിരുന്നു. വെഞ്ഞാറമൂട് ഭാഗത്തുനിന്ന്  കാറിൽ വരുന്നതായി രഹസ്യവിവരം ലഭിച്ചതിനത്തെുട൪ന്ന് പൊലീസ് അന്വേഷിച്ചുവെങ്കിലും കടന്നുകളഞ്ഞു.
പോത്തൻകോട് യു.പി സ്കൂളിന് സമീപത്ത് ചില൪ കാ൪ കൈകാണിച്ചെങ്കിലും നി൪ത്തിയില്ല. പൊലീസ് മംഗലപുരം, കഴക്കൂട്ടം സ്റ്റേഷനുകളിൽ വിവരമറിയിച്ചു. ഇതിനിടയിൽ വാവറഅമ്പലത്തുനിന്ന് തിരിഞ്ഞ് ദേശീയ പാതയിലത്തെി വെട്ടുറോഡിൽ വെച്ച് പൊലീസ് കൺട്രോൾ റൂമിൻെറ വാഹനം കണ്ട് തിരികെ ബൈപാസിൽ കയറി പോത്തൻകോട് ഭാഗത്തേക്ക് തിരിച്ചു. പിന്തുട൪ന്ന പോത്തൻകോട് പൊലീസും കൺട്രോൾ റൂം പൊലീസും ചേ൪ന്ന് സൈനിക സ്കൂളിന് സമീപം വെച്ച് വാഹനം തടഞ്ഞ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിവാഹിതയായ പ്രിയ വിവാഹമോചന ശേഷം ഓട്ടോ ഡ്രൈവറായ വിപിനെ വിവാഹം ചെയ്യുകയായിരുന്നു. ഭരതന്നൂ൪ സ്വദേശിയായ വിപിനെ കാണാനില്ലന്ന് കാട്ടി കിളിമാനൂ൪ പൊലീസിൽ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു.
സ്ഥിരം ഡ്രൈവ൪മാരെ ജോലിക്ക് വെക്കാത്ത പ്രിയയുടെ പുതിയ ഡ്രൈവറായിരുന്നു ഷജിൽ.
2012ൽ പ്രിയക്ക് ലോട്ടറി അടിച്ചതായും സമ്മാനത്തുക വാങ്ങാൻ നികുതി തുകക്കെന്ന് പറഞ്ഞ് പോത്തൻകോട്ടെ ടെക്സ്റ്റൈൽ ഉടമയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ കേസിൽ പ്രിയയും മാതാവും കോടതിയിൽ നിന്ന് മുൻകൂ൪ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.