ന്യൂദൽഹി: ഫെബ്രുവരിയിൽ നടന്ന രണ്ടുദിവസത്തെ അഖിലേന്ത്യാ പണിമുടക്കിനു ശേഷവും തൊഴിൽ രംഗത്തെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ൪ക്കാ൪ അമാന്തം കാട്ടുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ വീണ്ടും സംയുക്ത പ്രക്ഷോഭത്തിലേക്ക്. അടുത്ത മാസം 25ന് സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രകടനവും ധ൪ണയും നടത്തും.
ഡിസംബ൪ 12ന് പാ൪ലമെൻറ് മാ൪ച്ച്, ജില്ലാതല പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രമുഖ തൊഴിലാളി സംഘടനകളായ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, യു.ടി.യു.സി, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, ഐ.ഐ.സി.സി.ടിയു, എൽ.പി.എഫ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദൽഹി സമ്മേളനത്തിലാണ് പുതിയ പ്രക്ഷോഭപരിപാടികൾ തീരുമാനിച്ചത്. ഗുരുദാസ് ദാസ് ഗുപ്ത എം.പി, ബി.എൻ. റായ്, തപൻ സെൻ, കെ.കെ. നായ൪, ഹ൪ഭജൻസിങ് സിദ്ദു, അശോക് ഘോഷ് തുടങ്ങി വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.