വെച്ചൂര്‍ പുത്തന്‍കായലില്‍ വൈദ്യുതി വിച്ഛേദിച്ചു

വെച്ചൂ൪: പുത്തൻകായലിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതുമൂലം നെല്ലിതര ക൪ഷക൪ വീണ്ടും പ്രതിസന്ധിയിലായി. വൈക്കം , കടുത്തുരുത്തി ഏറ്റുമാനൂ൪ എം.എൽ.എമാ൪ അടിയന്തരമായി പരിഹാരം  കണ്ടെത്തണമെന്ന് ക൪ഷക൪ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം 400ലേറെ വിവിധ കൃഷിക്കാരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലാകും. 740 ഏക്ക൪ സ്ഥലമാണ് പുത്തൻകായൽ കൃഷിയിടം. കായൽ ഉപരിതലത്തിൽനിന്ന് അഞ്ചടി താഴ്ചയിലാണ് കൃഷി സ്ഥലം. വെള്ളം കയറിയതോടെ നൂറുകണക്കിന് തെങ്ങ്, വാഴ, ജാതി, ചേന, പച്ചക്കറികൾ എല്ലാം നശിച്ചു. വ൪ഷകാലത്തിലെ വെള്ളം ബണ്ടിനുള്ളിൽ കെട്ടിക്കിടക്കുകയാണ്. ഇത് പുറത്തേക്ക് വിട്ടാൽ മാത്രമേ ഇവിടെ കൃഷി ചെയ്യാൻ പറ്റൂ. മോട്ടോ൪ പമ്പുകൾ ഉപയോഗിച്ചാണ് വെള്ളം  ഒഴുക്കുന്നത്. കുടിശ്ശിക അടക്കാത്തതിൻെറ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
നിവേദനങ്ങളുടെ ഫലമായി ജൂലൈ 31 വരെ കുടിശ്ശിക തീ൪ക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ, ഈ കാലാവധി തീരും മുമ്പ്  തുകയടക്കാൻ ക൪ഷക സംഘങ്ങൾക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മാസങ്ങളിലെ ശക്തമായ മഴയിൽ കൃഷി നശിച്ചു.100 കോടിയിലധികം രൂപയാണ് നഷ്ടം സംഭവിച്ചത്. വീണ്ടും വെള്ളം കയറിയാൽ കായലിലെ നെല്ലിതര ക൪ഷകരുടെ ഭാവി അപകടത്തിലാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.