പാലാ: ക൪ക്കടക വാവുബലിക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രാവിലെ 5.30 മുതൽ പിതൃത൪പ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാമപുരം പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിൽ ആറിന് രാവിലെ ആറു മുതൽ ക൪ക്കടക വാവുബലി നടക്കും. പെരുമന ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി കാ൪മികത്വം വഹിക്കും. രാമപുരം എസ്. എൻ. ഡി. പി. ശാഖയുടെ നേതൃത്വത്തിൽ പിതൃത൪പ്പണം കൊണ്ടാട് സുബ്രമഹ്ണ്യ ഗുരു ക്ഷേത്രത്തിൽ നടക്കും. സന്തോഷ് ശാന്തി, മനു ഇളയത് ശാന്തി എന്നിവ൪ കാ൪മികത്വം വഹിക്കും.
പൈക ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ സുനിൽ ശാന്തിയുടെ കാ൪മികത്വത്തിൽ ത൪പ്പണം നടക്കും. പൂവകുളം എസ്.എൻ.ഡി. പി ശാഖയുടെ പിതൃത൪പ്പണ ചടങ്ങുകൾ ചെല്ലപ്പൻ ശാന്തിയുടെ കാ൪മികത്വത്തിൽ നടക്കും. ഏഴാച്ചേരി എസ്. എൻ. ഡി പി. ശാഖയുടെ കീഴിൽ രാവിലെ 7 മുതൽ ജിതിൻ ശാന്തിയുടെ കാ൪മികത്വത്തിൽ നടക്കും.
കുറിഞ്ഞി എസ്. എൻ. ഡി. പി ശാഖയുടെ ക൪ക്കടക വാവുബലി രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ സന്തോഷ് ശാന്തിയുടെ കാ൪മികത്വത്തിൽ നടക്കും. കെഴുവംകുളം എസ്. എൻ. ഡി. പി ശാഖായോഗം ക്ഷേത്രത്തിൽ ക൪ക്കടക വാവുബലി രാവിലെ 7 ന് നടക്കും.
കടപ്പാട്ടൂ൪ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, കിടങ്ങൂ൪ സുബ്രഹ്മണ്യ ക്ഷേത്രം, ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രം, അമ്പാറ ശ്രീധ൪മശാസ്താ ക്ഷേത്രം, അന്തീനാട് മഹാദേവ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.