പെരുമ്പാവൂ൪: ഒരു കിലോ കഞ്ചാവുമായി വീട്ടമ്മയടക്കം രണ്ടുപേരെ പെരുമ്പാവൂ൪ പൊലീസ് പിടികൂടി. ഗവ.ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന വട്ടപ്പാറ വീട്ടിൽ ഐഷാബീവി (50), കണ്ടന്തറ പട്ടരുമഠം വീട്ടിൽ റഷീദ് (30) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചക്ക് ഐഷാബീവിയുടെ വീട്ടിൽ എസ്.ഐ സുധീ൪ മനോഹറിൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. റഷീദാണ് ഐഷാബീവിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നത്.
ഒഡിഷ, തമിഴ്നാട്, ഉത്ത൪പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഏജൻറുമാ൪ വഴി വാങ്ങുന്ന കഞ്ചാവ് റഷീദ് ഐഷാബീവിക്ക് മറിച്ചുവിൽക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നാഷനൽ പെ൪മിറ്റ് ലോറികളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചെറിയ പൊതിയിലാക്കി അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന നടത്തുന്നത്. കഴിഞ്ഞദിവസം കാഞ്ഞിരക്കാട് കളപ്പുര വീട്ടിൽ അഷ്റഫിനെ 1100 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. പെരുമ്പാവൂ൪ മേഖലയിലെ അന്യസംസ്ഥാനക്കാ൪ക്കിടയിൽ വ്യാപകമായ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ട്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.