ആലുവ: കൊളോണിയൽ അടിമത്തം പുതിയ രീതിയിൽ ഉയ൪ന്നുവരുന്നത് ശക്തമായി എതി൪ക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. രവീന്ദ്രനാഥ്.
ആലുവയിൽ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബെഫി) 11ാം ജില്ലാ സമ്മേളനത്തിൻെറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രക്ഷോഭങ്ങളെ സ്ഥായിയായി നിലനി൪ത്താനും ഇതിനുപിന്നിൽ സംഘടന കെട്ടിപ്പടുക്കാനും പ്രാമുഖ്യം നൽകണം.
കോ൪പറേറ്റുകൾക്ക് ബാങ്ക് തുടങ്ങാൻ ലൈസൻസ് നൽകാനുള്ള റിസ൪വ് ബാങ്ക് തീരുമാനം വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകൾ കോ൪പറേറ്റ് ബാങ്കുകളിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ മൂലധനം ക്ഷണിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സമ്മ൪ദം ഏറി വരികയാണെന്നും രവീന്ദ്രനാഥ് പറഞ്ഞു . ബെഫി ജില്ലാ പ്രസിഡൻറ് പി.എസ്.സാനുരാജ് അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.എൻ. രാജഗോപാൽ, കെ.എസ്. രമ, ബെഫി വനിത സബ് കമ്മിറ്റിയംഗം മീന നായ൪ എന്നിവ൪ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ജോ൪ജ് സംഘടന റിപ്പോ൪ട്ട് നടത്തി. ജില്ലാ സെക്രട്ടറി എസ്.എസ്. അനിൽ പ്രവ൪ത്തന റിപ്പോ൪ട്ടും ട്രഷറ൪ പി.എൻ. ദാസൻ സാമ്പത്തിക റിപ്പോ൪ട്ടും അവതരിപ്പിച്ചു. സമ്മേളന സ്വാഗത സംഘം ചെയ൪മാൻ ജോയ് ജോബ് കുളവേലി സ്വാഗതവും കൺവീന൪ എം.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.