ചെങ്ങന്നൂ൪: താലൂക്കിൻെറ വിവിധ ഭാഗങ്ങളിൽ കേടുവരാതിരിക്കാൻ മത്സ്യം രാസവസ്തുക്കളിൽ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും തടയണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഹെൽത്ത് ഇൻസ്പെക്ട൪മാ൪, ഫുഡ് ഇൻസ്പെക്ട൪, ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥ൪ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണം. ജില്ലാ ആസ്ഥാനത്തേക്കും ഉൾപ്രദേശങ്ങളിലേക്കും കൂടുതൽ ബസ്സ൪വീസ് ആരംഭിക്കണമെന്ന ആവശ്യം ച൪ച്ചചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് അധ്യക്ഷത വഹിച്ച പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു. മുളക്കുഴ തുലാംകുഴി ഭാഗത്തെ വെള്ളക്കെട്ട് മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയാൻ ആ൪.ഡി.ഒ ടി.ആ൪. ആസാദ്, വികസനസമിതി അംഗം ചന്ദ്രശേഖരൻ മുളക്കുഴ എന്നിവ൪ സ്ഥലം സന്ദ൪ശിക്കും. നഗരസഭ ചെയ൪പേഴ്സൺ ശോഭ വ൪ഗീസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു കലാധരൻ, ജയിംസ് പടിപ്പുരക്കൽ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.