മള്‍ട്ടി സൈ്ളഡ് സി.ടി സ്കാനറിന് എ.സി മുറിയില്‍ ‘സുഖവാസം’

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാൻ എടുക്കാനുള്ള തിരക്ക് കുറക്കുക, പെട്ടെന്ന് ലഭ്യമാക്കുക, സൂക്ഷ്മമായ സി.ടി സ്കാനുകൾ  ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വാങ്ങിയ മൾട്ടി സൈ്ളഡ് സി.ടി സ്കാനിന് എ.സി മുറിയിൽ സുഖവാസം.
 മൂന്നരക്കോടി രൂപ ചെലവിട്ട് ജ൪മനിയിൽനിന്ന് കൊണ്ടുവന്ന യന്ത്രമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. യന്ത്രം പ്രവ൪ത്തിക്കണമെങ്കിൽ ത്രീഫേസ് വൈദ്യുതി കണക്ഷൻ വേണം. കണക്ഷൻ ലഭ്യമാകാത്തതിനാൽ രണ്ടുമാസം മുമ്പത്തെിയ യന്ത്രം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 
നവീകരിച്ച മുറിയിലേക്ക് മാറ്റിയ യന്ത്രം കേടാവാതിരിക്കാൻ എ.സി ഓൺ ചെയ്തിടാനാണ് തീരുമാനം. വൈദ്യുതി കണക്ഷൻ ലഭിക്കാൻ കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയും.ഉപയോഗിക്കാതെ കിടന്നാൽ കേടാകാൻ സാധ്യതയുണ്ട്. സി.ടി സ്കാനിങ് വൈകുന്നുവെന്ന് പറഞ്ഞാണ് തിരക്കിട്ട് യന്ത്രം കൊണ്ടുവന്നത്. എന്നാൽ, ഇതിന് തയാറാക്കിയ മുറി റേഡിയേഷൻ വിഭാഗം പരിശോധിച്ചിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.