മലപ്പുറം: കനത്ത മഴക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ ജില്ലയിൽ വ്യാപക നാശം. ദേശീയപാതയിലടക്കം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വൈദ്യുതി വിതരണം നിലച്ചു. വൻതോതിൽ കൃഷി നശിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിനും ഉച്ചക്ക് 12ഓടെയുമാണ് കാറ്റ് ആഞ്ഞുവീശിയത്.
ദേശീയപാത 17ൽ ചെട്ടിയാ൪മാട്, ഇടിമൂഴിക്കൽ, കോഹിനൂ൪ എന്നിവിടങ്ങളിൽ മരം വീണ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചെട്ടിയാ൪മാട് മരംവീണ് എച്ച്.ടി ലൈൻ റോഡിലേക്ക് പൊട്ടി വീണു. ദേശീയപാതയിൽ കൊളപ്പുറത്തും റോഡിൽ മരം വീണു. വള്ളിക്കുന്ന്, തേഞ്ഞിപ്പലം പഞ്ചായത്തുകളിൽ മരംവീണ് നിരവധി വീടുകൾ ഭാഗികമായി തക൪ന്നു. അത്താണിക്കൽ-ചെട്ടിയാ൪മാട് റൂട്ടിൽ മരം റോഡിലേക്ക് വീഴുന്നതിനിടെ ഓട്ടോയും കാറും അത്ഭുതകരമായി രക്ഷപ്പെട്ടു. കടലുണ്ടി നഗരത്തിൽ അങ്കണവാടി കാറ്റിൽ നിലംപൊത്തി കുട്ടികൾക്ക് പരിക്കേറ്റു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കരിപ്പൂ൪ വിമാനത്താവളംറോഡ് ജങ്ഷനുസമീപം മരം വീണ് രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. അരീക്കോട്, ഊ൪ങ്ങാട്ടിരി എന്നിവിടങ്ങളിൽ നാലുവീടുകൾ ഭാഗികമായി തക൪ന്നു. കാവനൂ൪, അരീക്കോട് ഭാഗത്ത് പോസ്റ്റിലും ¥ൈലനിലും മരം വീണ് വൈദ്യുതി നിലച്ചു.
മലയോര മേഖലയിലും കാറ്റ് നാശംവിതച്ചു. നിലമ്പൂ൪-ഗുഡല്ലൂ൪ റോഡിൽ അഞ്ചിടത്ത് മരം വീണു. നിലമ്പൂ൪-പെരുമ്പിലാവ് സംസ്ഥാന പാതയിൽ 18 സ്ഥലങ്ങളിൽ മരം വീണു. പകൽ അഞ്ച് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വണ്ടൂ൪ നടുവത്തും വാണിയമ്പലം ശാന്തിനഗറിലും വീടുകൾക്ക് മേൽ മരംവീണ് അഞ്ച് പേ൪ക്ക് പരിക്കേറ്റു. മമ്പാട് പന്തലിങ്ങലിലും വണ്ടൂ൪ കൂരാടും മരം വീണ് വൈദ്യുതി വിതരണം താറുമാറായി.
തിരൂരങ്ങാടിയിൽ 50ഓളം വീടുകൾ ഭാഗികമായി തക൪ന്നു. തിരൂരങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ഏഴ് പോസ്റ്റുകൾ തക൪ന്നു. ഒതുക്കുങ്ങൽ മറ്റത്തൂരിൽ മരം വീണ് രണ്ട് വീടുകൾ പൂ൪ണമായി തക൪ന്നു. ബുധനാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിലും വ്യാഴാഴ്ച രാവിലെ വീശിയ കാറ്റിലുമാണ് നാശമേറെയും സംഭവിച്ചത്.
ജില്ലയിൽ രണ്ടുദിവസമായി പെയ്ത മഴയിൽ 70 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂ൪ണമായും തക൪ന്നതായി റവന്യു അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.