ഒൗഷധിയില്‍ സമഗ്ര വികസന പദ്ധതിക്ക് ശിപാര്‍ശ

തൃശൂ൪: പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവ൪ത്തനം വിലയിരുത്തുന്ന നിയമസഭയുടെ പബ്ളിക് സെക്ട൪ അണ്ട൪ ടേക്കിങ് കമ്മിറ്റി തൃശൂരിലെ ഒൗഷധി സന്ദ൪ശിച്ചു. അഡ്വ. കെ.എൻ.എ. ഖാദ൪ എം.എൽ. എ ചെയ൪മാനായ സമിതിയിൽ എം.എൽ. എമാരായ എസ്. ശ൪മ, ടി.എൻ. പ്രതാപൻ, പാലോട് രവി, ഡോ. എൻ. ജയരാജ് എന്നിവ൪ അംഗങ്ങളായിരുന്നു. 
ഒൗഷധിയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾക്ക് ആവശ്യമായ അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിനുവേണ്ട ശിപാ൪ശ സ൪ക്കാറിന് സമ൪പ്പിക്കുമെന്ന് കെ.എൻ.എ. ഖാദ൪ എം.എൽ.എ അറിയിച്ചു. തൃശൂ൪ രാമനിലയത്തിൽ ഇതുസംബന്ധിച്ച് സമിതി നടത്തിയ സിറ്റിങ്ങിലും തുട൪ന്ന് ചെയ൪മാൻെറ നേതൃത്വത്തിൽ സമിതിയംഗവും എം.എൽ.എയുമായ  ടി.എൻ. പ്രതാപൻ, എസ്. ശ൪മ, ഡോ. എൻ. ജയരാജ് എന്നിവ൪  ഒൗഷധിയുടെ  കുട്ടനെല്ലൂരിലുള്ള  ഫാക്ടറി സന്ദ൪ശിച്ച അവസരത്തിലുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചുവ൪ഷം കൊണ്ട് 500 കോടിയുടെ വികസന പ്രവ൪ത്തനങ്ങളാണ് സ്ഥാപനം നടത്താനുദ്ദേശിക്കുന്നതെന്ന് സമിതിയുമായി നടത്തിയ  ച൪ച്ചയിൽ ഒൗഷധി ചെയ൪മാൻ ജോണി നെല്ലൂ൪ അറിയിച്ചു.  ഈവ൪ഷം 40 കോടിയുടെ വികസന പദ്ധതികളാണ് ആവിഷ്കരിച്ചത്.  ഇതിനായി അഞ്ച് കോടി രൂപ കേന്ദ്ര സ൪ക്കാറും  നാലുകോടി രൂപ സംസ്ഥാന സ൪ക്കാറും അനുവദിച്ചു. ബാക്കി തുക ഒൗഷധി സ്വന്തം നില ക്ക് സ്വരൂപിക്കും. കുട്ടനെല്ലൂ൪ ഫാക്ടറിയി ൽ  20 കോടി  ചെലവിൽ ആധുനിക അരിഷ്ടം പ്ളാൻറ്, അഞ്ചുകോടി രൂപയുടെ നിലവിലുള്ള പ്ളാൻറിൻെറ നവീകരണം, രണ്ട്കോടി രൂപയുടെ മാലിന്യ സംസ്കരണ പ്ളാൻറ്, പത്തനാപുരത്ത് ഒരുകോടി രൂപ യുടെ പുതിയ സബ് സെൻറ൪ തുടങ്ങിയവയാണ് ഈവ൪ഷത്ത പ്രധാന പദ്ധതികൾ.
സ്ഥാപനത്തിൻെറ സുഗമമായ നടത്തിപ്പിനുവേണ്ടി പുതിയ തസ്തികകൾ അനുവദിക്കുന്നതിൻെറ ആവശ്യകത സമിതിയുടെ ശ്രദ്ധയിൽപെടുത്തി. ഇക്കാര്യത്തിൽ  വേണ്ട ശിപാ൪ശ സ൪ക്കാറിന് നൽകുമെന്ന് സമിതി ചെയ൪മാൻ പറഞ്ഞു. സ്ഥാപനത്തിൻെറ പ്രവ൪ത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയ സമിതി ആയു൪വേദ ചികിത്സാരംഗത്തെ അനന്ത സാധ്യതകൾ മുൻനി൪ത്തിയുള്ള വികസന പദ്ധതികൾ ഉണ്ടാകണമെന്ന് നി൪ദേശിച്ചു. 
ഒൗഷധി ചെയ൪മാൻ അഡ്വ. ജോണി നെല്ലൂ൪, മാനേജിങ് ഡയറക്ട൪ ആ൪.ആ൪. ശുക്ള , ഒൗഷധി ഡയറക്ട൪ ബോ൪ഡംഗം എം.ആ൪. രാമദാസ്, ജന. മാനേജ൪ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) കെ. ശശിധരൻ എന്നിവ൪ വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.