എടവണ്ണ: ടൗണിൽ വ൪ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തേടി റോഡ് സുരക്ഷാ കമ്മിറ്റി രംഗത്ത്. ബസ്സ്റ്റാൻഡിനും ഫെഡറൽ ബാങ്കിനുമിടയിലാണ് മിക്ക സമയങ്ങളിൽ ഗതാഗതക്കുരുക്ക്. റോഡിൻെറ വീതി കുറവാണ് പ്രധാന കാരണം. നിയന്ത്രണമില്ലാതെ നി൪ത്തുന്ന ഓട്ടോകളും റോഡ് തടസ്സപ്പെടുത്തുന്നുണ്ട്. ഇതിനെതിരെയാണ് ചൊവ്വാഴ്ച റോഡ് സേഫ്റ്റി കമ്മിറ്റി വിളിച്ചുചേ൪ത്തത്.
സ്റ്റേഷൻ പെ൪മിറ്റ്, ടാഗ്, കാക്കി എന്നിവയില്ലാതെ അനധികൃതമായി ഓടുന്ന ഓട്ടോ സ൪വീസുകളെ തടയാനും സ്റ്റാൻഡിൽ വരി നിൽക്കുന്ന ഓട്ടോയിൽ മാത്രം യാത്രക്കാരെ കയറ്റാനും മത്തേലങ്ങാടി-മുത്തളം റോഡിലൂടെയുള്ള ഹെവി വാഹനങ്ങളുടെ സഞ്ചാരം നി൪ത്തിക്കൊണ്ടുള്ള പൊലീസ് മുന്നറിയിപ്പ് ബോ൪ഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
എടവണ്ണ ബസ്സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്നും ബസ്സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് അനുവദിക്കുന്നതിന് പഞ്ചായത്ത് ബോ൪ഡ് തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷ൪മിള അധ്യക്ഷത വഹിച്ചു. എടവണ്ണ എസ്.ഐ ഇ.വി. ജയപ്രകാശ്, വില്ളേജ് ഓഫിസ൪ കെ.ഇ. ഇബ്രാഹിംകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ മണ്ണശ്ശേരി നാരായണൻ, പഞ്ചായത്തംഗങ്ങളായ വി. സുനിൽ ബാബു, വടക്കൻ സൈനുദ്ദീൻ, തരിയോറ അഭിലാഷ്, വി.പി. ലുക്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ. സലാഹുദ്ദീൻ, പി. ബാലകൃഷ്ണൻ, പി. നജീബ് എന്നിവ൪ സംസാരിച്ചു. പി.കെ.എം. ബഷീ൪ സ്വാഗതവും മണി ചെമ്പകുത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.