കെ.പി റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞു

അടൂ൪: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ കാ൪ തലകീഴായി മറിഞ്ഞു.
 ഏനാദിമംഗലം മങ്ങാട് ന്യൂമാൻ സെൻട്രൽ സ്കൂൾ കവാടത്തിനു മുന്നിലെ കൊടും വളവിലാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം 4.25ന് ഇവിടെ മുണ്ടക്കയം സ്വദേശികൾ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറാണ് അപകടത്തി
ൽപെട്ടത്. അടൂരിൽ നിന്ന് പത്തനാപുരത്തിന് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവിടെ നി൪ത്തി ആളെയിറക്കുമ്പോൾ മറികടന്ന ഒമ്നി വാനിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിരെ വന്ന കാ൪ 11 കെ.വി, എൽ.ടി ലൈൻ വഹിക്കുന്ന കോൺക്രീറ്റ് തൂണുകളുടെ സ്റ്റേ കമ്പിയിൽ കയറി തലകീഴായി മറിഞ്ഞത്. കാ൪ യാത്രക്കാരും സുഹൃത്തുക്കളുമായ അനൂപ്, രാജ്മോഹൻ എന്നിവ൪ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിന്‍്റെ മുൻഭാഗവും മുകൾഭാഗവും ഭാഗികമായി തക൪ന്നു. അടുത്തിടെ ഇവിടെ പാത വികസനത്തിന്‍്റെ ഭാഗമായി ടാറിങ് ഒരു മീറ്റ൪ വീതി കൂട്ടിയപ്പോൾ വൈദ്യുത കമ്പികളും സ്റ്റേകമ്പിയും റോഡിലാവുകയായിരുന്നു. കാൽനടക്കാ൪ക്കും ഈ കമ്പി വിനയാകുന്നു. സമീപം അമ്പിന്‍്റെ ആകൃതിയിൽ നിൽക്കുന്ന നാമഫലകം അപകടത്തിനിടയാക്കുമെന്ന് നാട്ടുകാ൪ പറഞ്ഞു. കൊടുംവളവിൽ  വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ  ഇരുചക്രവാഹനയാത്രിക൪ക്ക് ബോ൪ഡ്  അപകടം സൃഷ്ടിക്കുകയാണ്. ഇവിടെ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ നി൪ത്തിയിടുന്നതും തടയണമെന്നും വൈദ്യുത തൂണുകളും സ്റ്റേകമ്പിയും ബോ൪ഡും മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാ൪ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.