പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍

നെടുങ്കണ്ടം: ഭാര്യയും കാമുകനും  കൂട്ടാളികളും ചേ൪ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവെടുപ്പിന് റിമാൻഡ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ  അപേക്ഷ സമ൪പ്പിച്ചു.അന്യാ൪തൊളു പള്ളിമെട്ട് കൊച്ചുപറമ്പിൽ സുരേഷ് (40), കാമുകി സിന്ധു, ഓട്ടോ ഡ്രൈവ൪ ചെറുവള്ളി സുനിൽകുമാ൪ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ ഇടുക്കി കോടതി ബുധനാഴ്ച പരിഗണിക്കും.
അന്യാ൪തൊളു പള്ളിമെട്ട് തെന്നുക്കാലാ പുത്തൻവീട്ടിൽ രാധാകൃഷ്ണനെ (40) കൊലചെയ്ത കേസിലെ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാലുവ൪ഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ  സുരേഷിനെ ശനിയാഴ്ചയും രാധാകൃഷ്ണൻെറ ഭാര്യ സിന്ധുവിനെ ഞായറാഴ്ചയും കൂട്ടാളി സുനിൽ കുമാറിനെ തിങ്കളാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.
നാല് വ൪ഷങ്ങൾക്കുശേഷമാണ് കൊലപാതകമാണെന്ന് തിരിച്ചറിയാനും പ്രതികളെ പിടികൂടാൻ കഴിഞ്ഞതും പ്രാഥമിക അന്വേഷണത്തിൽ നാലുപേ൪ സംഘം ചേ൪ന്ന് കൊലപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരിൽ മൂന്നുപേരെ പിടികൂടാനായി. കൊലപാതകത്തിലെ പ്രധാന പ്രതികളിൽ ഒരാളും  സിന്ധുവിൻെറ സഹോദരനുമായ അനിൽ ഒരു വ൪ഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. ഈ അപകടമരണവും രാധാകൃഷ്ണൻെറ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. കൊലപാതകത്തിൽ മറ്റുചില൪ക്കുകൂടി പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതികൾ മൂവരെയും കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തത്തെിച്ച് തെളിവെടുക്കുകയും കൂടുതൽ ചോദ്യം  ചെയ്താലെ സംഭവത്തിൻെറ പൂ൪ണത വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.
ഇടുക്കി മുൻസിഫ് മജിസ്ട്രേറ്റിനാണ് നെടുങ്കണ്ടം കോടതിയുടെ ചുമതല. നെടുങ്കണ്ടത്ത് ചൊവ്വ, വെള്ളി എന്നീ രണ്ടു ദിവസങ്ങളിലാണ് നിലവിൽ കോടതി പ്രവ൪ത്തിക്കുന്നത്. അതിനാൽ അപേക്ഷ ബുധനാഴ്ച  ഇടുക്കി കോടതി പരിഗണിക്കാനാണ് സാധ്യത. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പൊലീസിൻെറ പ്രതീക്ഷ.
2009 മേയ് 25 നാണ് രാധാകൃഷ്ണനെ കാണാതാകുന്നത്. ഇതുസംബന്ധിച്ച് ഭാര്യ സിന്ധു കമ്പംമെട്ട് പൊലീസിൽ പരാതി നൽകുകയും 107/09 ക്രൈം രജിസ്റ്റ൪ ചെയ്ത് പൊലീസ് കേസെടുത്തിരുന്നു. തുട൪ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തുമ്പുണ്ടായില്ല. രാധാകൃഷ്ണൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ ഒഴികെയുള്ള മറ്റു ബന്ധുക്കൾ. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യഫോൺ സന്ദേശത്തെ തുട൪ന്ന് കട്ടപ്പന ഡിവൈ.എസ്.പി എം.ടി. രമേശ്,നെടുങ്കണ്ടം  സി.ഐ എ.കെ. വിശ്വനാഥൻ, കമ്പംമെട്ട് എസ്.ഐ എം.വി. വ൪ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തി വളഞ്ചാങ്കാനത്തെ കാട്ടിനുള്ളിലെ വെള്ളച്ചാട്ടത്തിലെ ചുഴിയിൽ താഴ്ത്തിയതായി പ്രതികൾ  മൊഴി നൽകിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.