മാന്നാര്‍ കുറ്റിയില്‍ ജങ്ഷനില്‍ അപകടം തുടര്‍ക്കഥ

ആലപ്പുഴ: സംസ്ഥാന പാതയിലെ മാന്നാ൪ കുറ്റിയിൽ ജങ്ഷനിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായി. തിരുവല്ല-കായംകുളം റോഡിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണിത്. കെട്ടിടങ്ങളും വളവുകളും റോഡിൻെറ വീതിക്കുറവും അപകടത്തിന് കാരണമാകുന്നു. വേഗം നിയന്ത്രണ സംവിധാനങ്ങളോ അടയാളങ്ങളോ അപായസൂചനകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. എതി൪ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ ഡ്രൈവ൪മാ൪ക്ക് കഴിയുന്നില്ല. പുനരുദ്ധരിച്ച റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇതുമൂലം കാൽനടക്കാ൪ക്ക് റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്. ഇതിനിടെ വാഹനങ്ങൾ  ഇടിക്കുകയും അപകടങ്ങൾ നിത്യസംഭവമായി മാറുകയും ചെയ്യുന്നു. ഗതാഗത നിയന്ത്രണ നടപടികൾ ഈ ഭാഗത്ത് അടിയന്തരമായി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.