ആറാട്ടുപുഴ: തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാ൪ഥികൾ റോഡ് ഉപരോധിച്ചു.
പെരുമ്പള്ളി ജങ്കാ൪ ജങ്ഷന് വടക്കുഭാഗത്ത് തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് വലിയഴീക്കൽ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ അറുപതോളം വിദ്യാ൪ഥികൾ കല്ലുനിരത്തിയും കുത്തിയിരുന്നും വലിയഴീക്കൽ-തൃക്കുന്നപ്പുഴ റോഡ് ഉപരോധിച്ചത്.
റോഡ് താറുമാറായതിനെത്തുട൪ന്ന് ബസുകൾ പെരുമ്പള്ളി വരെ മാത്രമെ സ൪വീസ് നടത്തുന്നുള്ളൂ.
ഇതുമൂലം 10 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് വിദ്യാ൪ഥികൾ പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് എത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പുലിമുട്ട് നി൪മാണത്തിൻെറ കരാറുകാരുമായും ചില സ്വകാര്യ ബസുടമകളുമായും എസ്. ഐ വി.ആ൪. ജഗദീഷ് ഫോണിൽ ബന്ധപ്പെടുകയും ക്വാറിപ്പൊടിയിട്ട് കുഴിനികത്താൻ സഹകരിക്കാമെന്ന് അവ൪ ഉറപ്പുനൽകുകയും ചെയ്തു. കുഴികൾ നികത്തി ഗതാഗതം പുന$സ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് എസ്.ഐ അറിയിച്ചതിനെത്തുട൪ന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സമരം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.