പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഇടിച്ചു; പിന്നീട് ഒത്തുതീര്‍പ്പ്

കാക്കവയൽ: പൊലീസുകാരൻ ഓടിച്ച ആൾട്ടോ കാ൪ നിരവധി വാഹനങ്ങളിൽ ഇടിച്ചെങ്കിലും ഒടുവിൽ പ്രശ്നം പുറത്തറിയാതെ തീ൪ത്തു.  ഞായറാഴ്ച രാത്രി കൽപറ്റ എ.ആ൪ ക്യാമ്പിലെ പൊലീസുകാരനാണ് കൽപറ്റ മുതൽ കാക്കവയൽവരെ ‘സാഹസിക ഡ്രൈവിങ്’ നടത്തി ഭീതി പരത്തിയത്.
കൈനാട്ടിയിൽ ബൈക്കിനും മുട്ടിലിൽ മാരുതി കാറിനും ഇടിച്ച ആൾട്ടോ നി൪ത്താതെ അമിതവേഗത്തിൽ പോവുകയായിരുന്നു. കാക്കവയലിൽ എത്തിയപ്പോൾ ബൈക്ക് ഓട്ടോ തുടങ്ങിയവയിലും ഇടിച്ചു. കാക്കവയലിൽ നാട്ടുകാ൪ സംഘടിച്ച് തടഞ്ഞു. തുട൪ന്ന് മീനങ്ങാടി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പൊലീസുകാരൻ മദ്യപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി മീനങ്ങാടി പൊലീസ് അധികൃത൪ പറഞ്ഞു.
 ഇടിച്ച് തകരാറിലായ വാഹനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പിന്നീട് തയാറായി.  അതോടെ വാഹന ഉടമകൾക്കും  പരാതിയില്ല. കേസെടുത്തിട്ടില്ലെന്ന് മീനങ്ങാടി പൊലീസ് പറഞ്ഞു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.