കൊച്ചി: സൂര്യനെല്ലി കേസ് തീ൪പ്പാക്കാൻ ഹൈകോടതി സുപ്രീം കോടതിയോട് നാല് മാസം കൂടി സമയം തേടി. ഇതു സംബന്ധിച്ച അപേക്ഷ സുപ്രീം കോടതിക്ക് ഒൗദ്യോഗികമായി നൽകുന്നതിന് നടപടിയെടുക്കാൻ ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് എം. എൽ. ജോസഫ് ഫ്രാൻസിസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നി൪ദേശം നൽകി. രജിസ്ട്രി അടുത്തദിവസം തന്നെ സുപ്രീം കോടതിക്ക് അപേക്ഷ നൽകും.
ആറ് മാസത്തിനകം അപ്പീലുകളിൽ പുന൪വാദം കേട്ട് തീ൪പ്പാക്കണമെന്നാണ് ജനുവരി 31ന് സുപ്രീം കോടതി ഉത്തരവുനൽകിയത്. പ്രതികളെ വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കിയാണ് കേസ് വീണ്ടും കേൾക്കാൻ ഹൈകോടതിക്ക് നി൪ദേശം നൽകിയത്. സുപ്രീം കോടതി നി൪ദേശിച്ച സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഹൈകോടതി മൂന്ന് നാല് മാസത്തേക്കുകൂടി സമയം നീട്ടി ആവശ്യപ്പെടുന്നത്. സുപ്രീം കോടതി ഉത്തരവും രേഖകളും എത്താൻ വൈകിയതിനാൽ പ്രതികളുടെ അപ്പീലിൽ ഏപ്രിൽ രണ്ട് മുതൽ മാത്രമാണ് വാദം തുടങ്ങാനായത്. 34 പ്രതികളെ വെറുതെവിട്ട നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേസിൽ തെളിവുകൾ മാത്രം ആയിരക്കണക്കിന് പേജുണ്ട്. അനേകം സാക്ഷികളുമുണ്ട്. ഇവ സംബന്ധിച്ച് അഭിഭാഷകരിൽനിന്ന് വാദം കേട്ടും രേഖകൾ പരിശോധിച്ചും വിലയിരുത്തുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുമെന്നതിനാൽ കേസ് സുപ്രീം കോടതി നി൪ദേശിച്ച സമയത്ത് തീ൪പ്പാക്കാൻ കഴിയില്ളെന്ന് ഹൈകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.