ഒറ്റപ്പാലം: എൻ.പി.ആ൪ രജിസ്റ്റ൪ ചെയ്ത് രണ്ടുവ൪ഷമായി കാ൪ഡ് കാത്തിരിക്കുന്നവരോട് വീണ്ടും കാത്തിരിക്കാൻ നി൪ദേശിക്കുന്ന ഇൻറ൪നെറ്റ് സന്ദേശം ജനങ്ങളെ അങ്കലാപ്പിലാക്കുന്നു.
കാ൪ഡ് ലഭിക്കാൻ എന്തു ചെയ്യണമെന്ന് വ്യക്തമായ നി൪ദേശം പത്രപരസ്യം നൽകി പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്ന് അസോ. ഓഫ് ഐ.ടി എംപ്ളോയീസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേമ പെൻഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് ആധാ൪ കാ൪ഡ് നി൪ബന്ധമാക്കിയതോടെ എൻ.പി.ആ൪ രജിസ്റ്റ൪ ചെയ്തവരും ആധാ൪, രജിസ്ട്രേഷൻ നടത്തുകയാണ്.
എൻ.പി.ആ൪ രജിസ്റ്റ൪ ചെയ്തവരുടെ ഡാറ്റ കൂട്ടത്തോടെ നിരസിക്കപ്പെട്ടതായി ഇൻറ൪നെറ്റ് മറുപടി ലഭിച്ചതോടെയാണ് ആധാറിന് തിരക്കേറിയത്. ഇതിനിടെ ഡാറ്റ റീ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന വാ൪ത്ത പരന്നതോടെ ഇൻറ൪നെറ്റിൽ അന്വേഷണവും ഊ൪ജിതമായി. ഇതേ തുട൪ന്നാണ് വീണ്ടും കുറച്ചുകൂടി കാത്തിരിക്കണമെന്ന നി൪ദേശം വന്നത്. പെൻഷൻകാ൪ക്ക് ആധാ൪ കാ൪ഡ് നി൪ബന്ധമാണെന്ന് ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ നി൪ദേശം പ്രാബല്യത്തിലാണ്. എൻ.പി.ആ൪ രജിസ്ട്രേഷൻെറ ഡാറ്റ യു.ഐ.എ.ഡി.ഐ വെബ്സൈറ്റിലേക്കാണ് അപ്ലോഡ് ചെയ്യുന്നത്.
പ്രോസസിങ് ആണെന്നും കാത്തിരുന്ന് പരിശോധിക്കണമെന്നും നി൪ദേശമുണ്ടായതോടെ ആധാ൪ രജിസ്ട്രേഷൻ നടത്തി ഇതിൻെറ ഡാറ്റ അതേ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തതും വിനയായി. ബുദ്ധിമുട്ടി രണ്ടുതവണ രജിസ്ട്രേഷൻ നടത്തിയവ൪ക്ക് ഇതിൽ ഒരുകാ൪ഡുപോലും ലഭിക്കുമെന്നും ഉറപ്പില്ല.
കാ൪ഡ് ലഭിച്ചതായി മൊബൈലിൽ മെസേജ് വന്നവ൪ക്ക് ഇൻറ൪നെറ്റിൽ നിന്ന് പക൪പ്പും ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.