പയ്യന്നൂര്‍ ഒളവറ പാലം അപകടത്തില്‍

പയ്യന്നൂ൪: കണ്ണൂ൪-കാസ൪കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പയ്യന്നൂ൪ ഒളവറ പാലം അപകടത്തിൽ. പാലത്തിൻെറ അടിഭാഗത്തെ കോൺക്രീറ്റ് ബീം അട൪ന്ന് കമ്പി തുരുമ്പെടുത്ത നിലയിലാണ്.പാലത്തിന് മുകളിൽനിന്ന് കോൺക്രീറ്റിലൂടെ വെള്ളമിറങ്ങിയാണ് ബീമിന് ബലക്ഷയത്തിന് കാരണമാവുന്നത്. പാലത്തിൻെറ കോൺക്രീറ്റ് സ്ളാബ് ഉറപ്പിച്ച ബീമാണ് അപകടത്തിൽ. കോൺക്രീറ്റ് പൂ൪ണമായും അട൪ന്നുവീണ് കമ്പി പുറത്തുകാണുന്ന നിലയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പാലം അപകടത്തിലാവാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. 
1968 മേയ് 26ന് അന്നത്തെ കേന്ദ്ര ഉപരിതല, ജല ഗതാഗത മന്ത്രി ഡോ. വി.കെ.ആ൪.വി. റാവുവാണ് പാലം തുറന്നുകൊടുത്തത്. 45 വ൪ഷം പിന്നിട്ട പാലത്തിന് കാര്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഏതാനും വ൪ഷങ്ങൾക്കുമുമ്പ് തക൪ന്ന കൈവരി പുന$സ്ഥാപിച്ചിരുന്നു. എന്നാൽ, പാലത്തിൻെറ അടിഭാഗം പരിശോധിക്കുകയോ സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞവ൪ഷം കണ്ണൂ൪ ജില്ലയിലെ പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയ വിദേശ പ്രതിനിധികൾ ഉൾപ്പെട്ട വിദഗ്ധസമിതിയും ഈ പാലം സന്ദ൪ശിച്ചിരുന്നില്ല.ദേശീയപാത കഴിഞ്ഞാൽ കണ്ണൂ൪, കാസ൪കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പയ്യന്നൂ൪-തൃക്കരിപ്പൂ൪ റോഡിലാണ് ഈ പാലം. കൊറ്റി റെയിൽവേ മേൽപാലത്തിന് തൊട്ടടുത്താണ് പാലം. നൂറുകണക്കിന് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സ൪വീസ് നടത്തുന്ന പാതയാണിത്. ഏഴിമല നാവിക അക്കാദമിയിലേക്ക് കാസ൪കോട്ടുനിന്നും വരാനുള്ള മാ൪ഗം കൂടിയാണിത്. തൃക്കരിപ്പൂ൪ നിവാസികൾക്ക് പയ്യന്നൂ൪ നഗരവുമായി ബന്ധപ്പെടാനുള്ള റോഡും കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.