കട്ടപ്പന: മകളെ ഭ൪ത്താവും ബന്ധുക്കളും ചേ൪ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി മാതാപിതാക്കളും ബന്ധുക്കളും വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇവ൪ ആവശ്യപ്പെട്ടു.
കുമളി ചക്കുപള്ളം മാങ്കവല മാടപ്പള്ളിൽ സന്തോഷിൻെറ ഭാര്യ നിഷയുടെ മരണമാണ് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് നിഷയുടെ പിതാവ് ചന്ദ്രൻ, മാതാവ് ഇന്ദിരഭായി എന്നിവ൪ ആഭ്യന്തരമന്ത്രി, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവ൪ക്ക് പരാതി നൽകിയതായും ഇവ൪ പറഞ്ഞു.
കഴിഞ്ഞ 17 ന് നിഷ മരിച്ചതായി അറിഞ്ഞതിനെ തുട൪ന്ന് പിതാവും ബന്ധുക്കളും ആശുപത്രിയിലെത്തിയപ്പോൾ വിഷം ഉള്ളിൽചെന്ന് മരിച്ചെന്നാണ് ഭ൪ത്താവും വീട്ടുകാരും പറഞ്ഞത്. എന്നാൽ,തൻെറ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഇവ൪ പറയുന്നു. സംഭവ ദിവസം നിഷയുടെ രണ്ടാമത്തെ കുട്ടി സ്കൂളിൽ ചെന്ന് ടീച്ചറോട് നിഷയുടെ മൂക്കിൽ കൂടി ചോര വരുന്നത് കണ്ടുവെന്ന് പറഞ്ഞിരുന്നു. മുമ്പൊരിക്കൽ നിഷയെ മ൪ദിക്കുന്നത് കണ്ട് കരഞ്ഞ കുഞ്ഞിനെ ഭ൪ത്താവ് എടുത്ത് എറിഞ്ഞതായും നിഷ മാതാപിതാക്കളോട് പറഞ്ഞിരുന്നത്രേ.
നിഷ മരിച്ച ദിവസം കുട്ടികളെ മൂന്നുപേരെയും ഭ൪ത്താവ് മുറിയിലാക്കി അടച്ചിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ നിഷയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ഇവ൪ ആരോപിച്ചു. ഈ സാഹചര്യത്തിൽ നിഷയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മാതാപിതാക്കൾ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ നിഷയുടെ പിതാവ് ചന്ദ്രൻ, മാതാവ് ഇന്ദിരാഭായി, വാ൪ഡ് അംഗം വിജയമ്മ കൃഷ്ണൻകുട്ടി, ഇരട്ടയാ൪ ഗ്രാമപഞ്ചായത്ത് അംഗം എസ്്.കെ. സിബി, എം.ആ൪. ഗോപാലകൃഷ്ണൻ, കെ.പി. മധു, കെ.പി. ഗോപി, എ.ജി. തങ്കമണി, ലീലാ മധു എന്നിവ൪ പങ്കെടുത്തു.
ഇതിനിടെ മൂന്ന് പെൺകുട്ടികളെ പിതാവും ബന്ധുക്കളും വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നിഷയുടെ ബന്ധുക്കൾ ചൈൽഡ് ലൈൻ പ്രവ൪ത്തക൪ക്ക് പരാതി നൽകി. കുമളി ചക്കുപള്ളം മാടപ്പള്ളിൽ സന്തോഷിൻെറ മക്കളായ ഗോപിക (11), ഗായത്രി (എട്ട്), മീനാക്ഷി (നാല്) എന്നിവരെയാണ് പിതാവും ബന്ധുക്കളും ചേ൪ന്ന് പീഡിപ്പിക്കുകയും തടങ്കലിലാണെന്ന് ആരോപിച്ച് കുട്ടികളുടെ മാതാവിൻെറ ബന്ധുക്കൾ പരാതി നൽകിയത്. കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടികൾ സ്കൂളിൽ എത്തുന്നില്ല.
നിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുട്ടികളെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് കൗൺസലിങ്ങിന് വിധേയമാക്കിയാൽ സത്യാവസ്ഥ പുറത്ത് വരുമെന്നുമാണ് നിഷയുടെ ബന്ധുക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.