മഡ്രിഡ്: റയൽ മഡ്രിഡിൻെറ അ൪ജൻറീന താരം ഗോൺസാലോ ഹിഗ്വെ്ൻ ഇറ്റാലിയൻ സീരി ‘എ’ ടീമായ നാപോളിയിലേക്ക് ചേക്കേറി. 40 ദശ ലക്ഷം യൂറോ വാഗ്ദാനം റയൽ മഡ്രിഡ് അംഗീകരിച്ചതോടെയാണ് അ൪ജൻറീന താരത്തിൻെറ ഇറ്റാലിയൻ കൂടുമാറ്റം യാഥാ൪ഥ്യമായത്. ഇംഗ്ളീഷ് ക്ളബ് ആഴ്സനലിൻെറ ശ്രമങ്ങൾക്കിടെയാണ് വൻ തുകക്ക് നാപോളി ഹിഗ്വെ്നെ ഇറ്റലിയിലത്തെിക്കുന്നത്. ആഴ്ചയിൽ 75,000 യൂറോ റയൽ മഡ്രിഡിൽ പ്രതിഫലം വാങ്ങുന്ന ഹിഗ്വെ്ന് 1.16 ലക്ഷം യൂറോ നൽകാമെന്നായിരുന്നു ആഴ്സനൽ വാഗ്ദാനം. എന്നാൽ, 27 ദശലക്ഷം യൂറോയെന്ന വാഗ്ദാനത്തോട് റയൽ പ്രതികരിച്ചില്ല. ഇതോടെയാണ് നാപോളി വൻ തുക നൽകി താരത്തെ സ്വന്തമാക്കിയത്. ഹിഗ്വെ്നൊപ്പം ലിവ൪പൂളിൽനിന്ന് ഗോൾകീപ്പ൪ പെപെ റീനയയും നാപോളി സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.