നിരോധം വകവെക്കാതെ താന്നി കായലില്‍ തുപ്പും പടലും നിക്ഷേപം വര്‍ധിച്ചു

ഇരവിപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയായി താന്നി കായലിൽ തുപ്പും പടലും ഇടുന്നത് വ൪ധിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ട ഫിഷറീസ് അധികൃതരുടെ ഒത്താശയോടെയാണ് തുപ്പും പടലും ഇട്ട് മത്സ്യം പിടിക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. താന്നി ലക്ഷ്മിപുരം തോപ്പ് മുതൽ കൊച്ചുതോപ്പ് വരെയുള്ള ഭാഗത്താണ് കായലിൽ അനേകം തുപ്പും പടലും ഇട്ടിട്ടുള്ളത്. ഇത് ഇട്ടിരിക്കുന്നതിനാൽ വീശുവലയും നീട്ടുവലയും ഉപയോഗിച്ച് മത്സ്യം പിടിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തുപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടും താന്നി കായലിൽ അത് നി൪ബാധം തുടരുന്നത് അധികൃത൪ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.