തോല്‍പെട്ടിയില്‍ അനധികൃത മരംമുറി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി അരണപ്പാറയിലെ രണ്ട് എസ്റ്റേറ്റുകളിൽ വൻതോതിൽ അനധികൃത മരംമുറി. സ൪വേ നമ്പ൪ 124ൽപെട്ട ദേവി എസ്റ്റേറ്റ്, സ൪വേ നമ്പ൪ 1101ബി/എ2ൽപെട്ട ട്രസ്റ്റ് പ്ളാൻേറഷൻ എന്നിവയിൽനിന്നാണ് മരങ്ങൾ മുറിച്ചുകടത്തുന്നത്. വീഴാറായതും ഉണങ്ങിയതുമായ 50 സിൽവ൪ ഓക് മരങ്ങൾ മുറിച്ചുനീക്കുന്നതിന് ലഭിച്ച അനുമതിയുടെ മറവിലാണ് മരംകൊള്ള. 
ദേവി എസ്റ്റേറ്റിലാണ് അനുമതിയില്ലാത്ത മരങ്ങൾ കൂടുതലായി മുറിച്ചത്. സിൽവ൪ ഓക്, പ്ളാവ്, അയിനി, ആഞ്ഞിലി തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. അഞ്ചുപേരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റാണിത്. 
മുറിച്ചിട്ട മരങ്ങൾ ആനയെ ഉപയോഗിച്ച് വാഹനത്തിനടുത്തെത്തിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. വനം, റവന്യൂ വകുപ്പുകളുടെ മുൻകൂ൪ അനുമതിയില്ലാതെ മരംമുറിക്ക് നിരോധമുള്ള വില്ലേജിൽപെട്ട സ്ഥലമാണ് തിരുനെല്ലി.
 ഇവിടെയാണ് അധികൃതരുടെ ഒത്താശയോടെയുള്ള മരംകൊള്ള. വനം വകുപ്പ് അനുമതി നൽകിയാൽതന്നെ മുറിച്ച മരങ്ങൾക്ക് വനം വകുപ്പ് നമ്പ൪ ഇട്ടുനൽകിയാൽ മാത്രമേ മരങ്ങൾ കൊണ്ടുപോകാൻ കഴിയൂ. ഇവിടെ ഇതൊന്നും പാലിക്കുന്നില്ല. മരങ്ങൾ മുറിച്ചുകടത്തുന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടും വനം വകുപ്പ് അധികൃത൪ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാ൪ ആരോപിച്ചു. 
തിരുനെല്ലിയിൽ മുമ്പ് നടന്ന അനധികൃത മരംമുറികൾ റവന്യൂ വകുപ്പ് തടഞ്ഞിരുന്നു. ഇത്തവണ റവന്യൂ വകുപ്പും നടപടിയെടുക്കാൻ മടിക്കുകയാണ്. രാഷ്ട്രീയസ്വാധീനത്തിൻെറ മറവിലാണ് മരം മുറിച്ച് കടത്തുന്നതെന്ന ആരോപണം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.