കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി വയനാട്ടിലും

കൽപറ്റ: കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, കേന്ദ്രസ൪ക്കാ൪ സ്ഥാപനമായ അഗ്രികൾച൪ ഇൻഷുറൻസ് കമ്പനി, യുനൈറ്റഡ് ഇൻഷുറൻസ് കമ്പനി എന്നിവ സംയുക്തമായി നടത്തുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (ഖാരിഫ് 2013) വയനാട് ജില്ലയിലും ആരംഭിച്ചതായി ബന്ധപ്പെട്ടവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 
ക൪ഷക൪ക്ക് വിളനാശം ഉണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥ അടിസ്ഥാനമാക്കി ഇൻഷുറൻസ് തുക നൽകുന്ന പദ്ധതിയാണിത്. നെല്ല്, വാഴ, കുരുമുളക്, മഞ്ഞൾ, തെങ്ങ്, ഏലം, കമുക്, ഇഞ്ചി എന്നിവക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
ജൂലൈ 30 വരെ പദ്ധതിയിൽ ചേരാം. കൃഷിഭൂമിയുടെ വിസ്തൃതി സംബന്ധിച്ച നിബന്ധനകളില്ല. ചെറുകിട ക൪ഷക൪ക്കും ചേരാം. കൃഷിഭൂമിയുടെ കരമടച്ച രസീത്, പാട്ടക്കരാ൪ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയോടൊപ്പമാണ് അപേക്ഷ നൽകേണ്ടത്. കൃഷിഭവനുകൾ, തൊട്ടടുത്തുള്ള യുനൈറ്റഡ് ഇൻഷുറൻസ് കമ്പനി ഓഫിസുകൾ എന്നിവ മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04936 202662, 9447123101, 9447809822 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.പ്രീമിയം തുകയുടെ 50 ശതമാനം മാത്രമാണ് ക൪ഷകൻ അടക്കേണ്ടതുള്ളൂ. ബാക്കിതുക കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ സബ്സിഡിയായി നൽകും. 
ബാങ്കുകളിൽനിന്ന് വായ്പയെടുത്ത ക൪ഷക൪ക്കും അപേക്ഷിക്കാം. വിള, ക൪ഷകൻ അടക്കേണ്ട ഇൻഷുറൻസ് പ്രീമിയം, പരമാവധി ഇൻഷുറൻസ് തുക എന്നിവ ഹെക്ട൪ കണക്കിൽ. നെല്ല്: 350-14,000, കുരുമുളകും ഏലവും: 960-16,000, ഇഞ്ചിയും വാഴയും: 2400-40,000, കരിമ്പും പൈനാപ്പിളും: 720-12,000, മഞ്ഞൾ: 1440-24,000, തെങ്ങ്: 840-14,000, കവുങ്ങ്: 1080-18,000. ജില്ലയിലെ വിവിധ ഇടങ്ങളിൽ സ൪ക്കാ൪ സ്ഥാപിച്ച കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളിലെ കാലാവസ്ഥാ റിപ്പോ൪ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് തുക നൽകുക. വിളകൾക്ക് ദോഷകരമാകാൻ സാധ്യതയുള്ള കാലാവസ്ഥയുണ്ടാകുന്ന പ്രദേശങ്ങളിലെ മൊത്തം ക൪ഷക൪ക്കും മറ്റും പരിശോധനകൾ കൂടാതെ ഇൻഷുറൻസ് തുക ലഭിക്കും.യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സുൽത്താൻ ബത്തേരി ശാഖ മാനേജ൪ എം. സജീവൻ, കൽപറ്റ ശാഖ അസി. മാനേജ൪ കെ.വി. ഫിലിപ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.