പത്തനംതിട്ട: സാമ്പത്തിക ഇടപാട് തീ൪ത്തശേഷം ഈടുകൊടുത്ത രേഖകൾ ആവശ്യപ്പെട്ടപ്പോൾ ബ്ളേഡ് മാഫിയകൾ കള്ളക്കേസിൽ കുടുക്കിയതായി പരാതി. പ്രക്കാനം സ്വദേശികളായ സഹോദരങ്ങളും കോഴഞ്ചേരി സ്വദേശിയായ ഇവരുടെ ബന്ധുവും ചേ൪ന്നാണ് കള്ളക്കേസിൽ കുടുക്കിയതെന്ന് തട്ടിപ്പിനിരയായവ൪ പത്രസമ്മേളനത്തിൽ അറിയിച്ചു.
നെല്ലിക്കാല പുളിവേലിൽ അടിമുറിയിൽ ജി. ഹരി,പുളിവേലി അടിമുറിയിൽ ജി. സജി, നെല്ലിക്കാല, ഇടമുറിയിൽ ഇ.എ. പ്രതീഷ്, ഇലന്തൂ൪ തൈമണ്ണിൽ അനിൽകുമാ൪, നെല്ലിക്കാല കൈതക്കൽ ഓമനക്കുട്ടൻ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ബ്ളേഡ് മാഫിയകളിൽ നിന്ന് 10 രൂപ പലിശക്ക് ഇവ൪ പണം കടം വാങ്ങിയിരുന്നു. ഇതിൻെറ ഈടായി ചെക്, സ്റ്റാമ്പ് പേപ്പ൪ എന്നിവ നൽകി. എന്നാൽ, സാമ്പത്തിക ഇടപാടുകൾ തീ൪ത്തിട്ടും ബ്ളേഡ് മാഫിയകൾ രേഖകൾ തിരിച്ചുതന്നില്ളെന്ന് പരാതിക്കാ൪ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. രേഖകൾ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു. വികലാംഗൻ കൂടിയായ ഹരി 5,000 രൂപയാണ് കടം വാങ്ങിയിരുന്നത്. ഇതിൻെറ പലിശ ഉൾപ്പെടെ ഇടപാട് തീ൪ത്തിരുന്നു. ഇതിനിടെ പണം ആവശ്യപ്പെട്ട് ഹരിക്കെതിരെ പത്തനംതിട്ട സെക്കൻഡ് ക്ളാസ് കോടതിയിൽ ബ്ളേഡ് മാഫിയ നൽകിയ പരാതിയിൽ 75,000 രൂപ നൽകാൻ വിധിച്ചു. ഈടായി നൽകിയ ബ്ളാങ്ക് ചെക്കുകളിൽ തുക എഴുതിയാണ് കോടതിയിൽ ഹാജരാക്കിയത്. ചെക് മടങ്ങിയതിനെ തുട൪ന്ന് മൂന്ന് മാസം തടവിനും ശിക്ഷിച്ചിരിക്കുകയാണ്. ഇതിനെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
സഹോദരിയുടെ വിവാഹ ആവശ്യത്തിനായി പ്രതീഷ് കടം വാങ്ങിയ 40,000 രൂപ തിരിച്ചു കൊടുത്തിട്ടും ഇദ്ദേഹത്തിൻെറ പേരിലും കേസ് നൽകി. പലരുടെയും കൈവശം നിന്നും രണ്ടും മൂന്നും ബ്ളാങ്ക് ചെക്കുകളാണ് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്. ഇവരെല്ലാം ഇപ്പോൾ ഭീഷണിയിലാണ്. ഇത്തരത്തിൽ 36 ഓളം കള്ളക്കേസുകൾ നിലവിലുള്ളതായി ഇവ൪ പറഞ്ഞു. ബ്ളേഡ് മാഫിയകളുടെ ഭാഗത്തുനിന്ന് വധഭീഷണി ഉൾപ്പെടെ വിവിധ ഭീഷണികളും ഉയരുന്നതായി അവ൪ പറഞ്ഞു. കൂലിപ്പണിക്കാരും ഓട്ടോ തൊഴിലാളികളുമൊക്കെയായ ഇവ൪ പലരും ഇപ്പോൾ വാടകക്കാണ് താമസിക്കുന്നത്.
ബ്ളേഡ് മാഫിയകളിൽ ഒരാൾ സമുദായ സംഘടനയുടെ ജില്ലാ ഭാരവാഹിയാണ്. പത്തനംതിട്ട നഗരസഭയിലെ ഭരണകക്ഷി അംഗം ബ്ളേഡ് മാഫിയകളെ സഹായിക്കുന്നതായും ഇവ൪ ആരോപിച്ചു. ബ്ളേഡ് മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പരാതി കൊടുത്തതിൻെറ പേരിൽ ബ്ളേഡ് മാഫിയകൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കൾ ഇടപെടുന്നതെന്ന് ഇവ൪ പറഞ്ഞു. ബ്ളേഡ് മാഫിയകൾ വിവിധ സ്ഥലങ്ങളിലായി അനധികൃതമായി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സ്വന്തം പേരിലും ബിനാമി പേരുകളിലും സമ്പാദിച്ചിട്ടുണ്ടെന്നും ഇവ൪ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഡംബര കാറുകളാണ് ഇവ൪ ഉപയോഗിക്കുന്നതെന്നും പരാതിക്കാ൪ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.