നടുവിൽ: കൺമുന്നിൽ അമ്മ പിടഞ്ഞുമരിക്കുന്നത് കാണേണ്ടിവന്നതിൻെറ നടുക്കം ഷെൽബിനെയും മെൽബിനെയും ഇനിയും വിട്ടുമാറിയിട്ടില്ല. പിതാവിൻെറ വെട്ടേറ്റ് മാതാവ് കൊല്ലപ്പെട്ടതിൻെറ നടുക്കത്തിലാണിവ൪. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷെൽബിനും മെൽബിനും അമ്മയുടെ നിലവിളി കേട്ട് ഞെട്ടിയുണ൪ന്നാണ് മുറിയിലേക്ക് ഓടിച്ചെന്നത്.
വാക്കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുക്കുന്ന അച്ഛനെയാണ് ഇവ൪ കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ അച്ഛനെ തള്ളിമാറ്റിയെങ്കിലും കഴിയുന്നില്ളെന്ന് കണ്ടതോടെയാണ് അയൽവീടുകളിലേക്ക് സഹായം തേടി ഓടിയത്്. അയൽ വീട്ടുകാരുമായി വരുമ്പോഴേക്കും പൂ൪ണമായും രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ് ഇവ൪ കാണുന്നത്. ഉറക്കത്തിൽ സ്വപ്നം കണ്ട് ഒച്ചയുണ്ടാക്കാറുള്ള സ്വഭാവം ഷേ൪ളിക്കുണ്ടത്രെ. ബുധനാഴ്ച പുല൪ച്ചെ അമ്മയുടെ നിലവിളി കേട്ടപ്പോഴും ഇത്തരത്തിലായിരിക്കുമെന്നാണ് ഇവ൪ ആദ്യം കരുതിയത്. ഡിഗ്രി പഠനം കഴിഞ്ഞ് നിൽക്കുന്ന ഷെൽബിനും പ്ളസ്ടു പഠനം കഴിഞ്ഞ് നിൽക്കുന്ന മെൽബിനും ഇപ്പോൾ അയൽവീട്ടുകാരുടെയും മറ്റും സാന്ത്വനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.