കെ.സി.ഡബ്ള്യു.എസ് തട്ടിപ്പ്: പ്രതിക്കായി അന്വേഷണം ഊര്‍ജിതം

ശ്രീകണ്ഠപുരം: കെ.സി.ഡബ്ള്യു.എസ് സ്കൂൾ സ്ഥാപിച്ച് അധ്യാപക നിയമനത്തിന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചു മുങ്ങിയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി  അന്വേഷണം ഊ൪ജിതമാക്കി. കേസിൽ തൃശൂ൪ ചേ൪പ്പ് പൊലീസ് അറസ്റ്റ് ചെയ്ത കെ.സി. ഡബ്ള്യു.എസ് ചെയ൪മാൻ പയ്യാവൂ൪ ചന്ദനക്കാംപാറ സ്വദേശിയും കുറുമാത്തൂ൪ ചൊറുക്കളയിൽ താമസക്കാരനുമായ ഷിജു അഗസ്റ്റിൻെറ സഹോദരൻ ഷാൻജി അഗസ്റ്റിന് (34) വേണ്ടിയാണ് പൊലീസ് അന്വേഷണം ഊ൪ജിതമാക്കിയത്. 
കോഴിക്കോട് ബാലുശ്ശേരി പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് ഷാൻജി അഗസ്റ്റിനെതിരെ ലുക്കൗട്ട് നോട്ടീസിറക്കി അന്വേഷിക്കുന്നത്. കുറുമാത്തൂരിലും പയ്യാവൂ൪ മേഖലയിലും കോഴിക്കോട് ക്രൈം ഡിറ്റാച്മെൻറ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വേഷം മാറി തിരച്ചിൽ നടത്തിയത്. കോഴിക്കോട് നന്മണ്ട ചീക്കിലോട്ട് കെ.സി.ഡബ്ള്യു.എസ് സ്കൂൾ തുടങ്ങുകയും നിരവധി പേരിൽ നിന്ന് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കുകയും ചെയ്ത് മുങ്ങിയയാളാണ് ഷാൻജി. കോഴിക്കോട് ചീക്കിലോട്ട് പറയരുകുന്നത്ത് പ്രദീപൻെറ ഭാര്യ മിനി നൽകിയ പരാതി പ്രകാരം ബാലുശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. 
അധ്യാപക ജോലി വാഗ്ദാനം ചെയ്ത് മിനിയോട് ഒരുലക്ഷം രൂപ വാങ്ങുകയും ജോലിയും പണവും നൽകാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രദേശത്തെ മറ്റു ചിലരും പിന്നീട് വഞ്ചനാ പരാതിയുമായി രംഗത്തത്തെുകയായിരുന്നു. കെ.സി.ഡബ്ള്യു.എസ് ഇംഗ്ളീഷ് മീഡിയം സ്കൂളിൻെറ പ്രസിഡൻറ് എന്നു പറഞ്ഞ് പത്ര പരസ്യം നൽകിയാണ് ഷാൻജി അഗസ്റ്റിൻ പണം തട്ടിയത്. 
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസ്. പ്രതിയെ കണ്ടത്തൊനാവാതായതോടെയാണ് ലുക്കൗട്ട് നോട്ടീസിറക്കി അന്വേഷണം ഊ൪ജിതമാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥ൪ വ്യക്തമാക്കി. 
ചില സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ പേരിൽ വായ്പയെടുത്ത് വാഹനം വാങ്ങി വഞ്ചിച്ചതായും ഇയാൾക്കെതിരെ പരാതിയുയ൪ന്നിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.