പയ്യന്നൂ൪: കാലവ൪ഷത്തിൽ തക൪ന്ന പയ്യന്നൂ൪ മണ്ഡലത്തിലെ ആറ് റോഡുകളുടെ പുന൪നി൪മാണത്തിന് 30 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്തുവകുപ്പ് ഉത്തരവായി.
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആയു൪വേദ ആശുപത്രി-കരിച്ചാൽ റോഡ്, കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വൈപ്പിരിയം-ആലക്കാട് റോഡ്, പെരിങ്ങോം വയക്കരയിലെ ആനപ്പെട്ടിപൊയിൽ-മുണ്ട൪കാനം റോഡ്, എരമംകുറ്റൂ൪ ഗ്രാമപഞ്ചായത്തിലെ കായപ്പൊയിൽ-ചേപ്പാത്തോട് റോഡ്, കരിവെള്ളൂ൪-പെരളം ഗ്രാമപഞ്ചായത്തിലെ ആണൂ൪-ചുട്ടം-പാട്ടിയമ്മ സ്കൂൾ റോഡ്, ചെറുപുഴയിൽ തിരുമേനി-കോറാളി റോഡ് എന്നിവയുടെ പുന൪നി൪മാണത്തിനാണ് അഞ്ചുലക്ഷം രൂപ വീതം അനുവദിച്ചത്.
അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടങ്ങളുടെ പരിധിയിൽ വരുന്ന പ്രവൃത്തികൾ അതത് എൻജിനീയറിങ് വിഭാഗത്തിൻെറ സാന്നിധ്യത്തിലും ഈ വിഭാഗത്തിൻെറ അസാന്നിധ്യത്തിൽ പണിനടക്കുന്ന പ്രദേശത്തെ പൊതുമരാമത്ത് വകുപ്പ് എൻജിനീയറിങ് വിഭാഗത്തിൻെറ സാന്നിധ്യത്തിലും നടത്തണം. സ൪ക്കാ൪ ഉത്തരവുകളുടെ വ്യവസ്ഥക്ക് വിധേയമായി അടിയന്തരമായി നി൪മാണ പ്രവൃത്തി പൂ൪ത്തിയാക്കണമെന്നും അനുവദിച്ച തുകയേക്കാൾ അധികം ചെലവഴിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.