ചെറുപുഴ ടൗണില്‍ സുരക്ഷാ കാമറ സ്ഥാപിക്കാന്‍ നടപടി

ചെറുപുഴ: സാമൂഹികവിരുദ്ധ പ്രവ൪ത്തനങ്ങൾക്ക് തടയിടാൻ ചെറുപുഴ ടൗണിൽ സുരക്ഷാ കാമറ സ്ഥാപിക്കാൻ നടപടി തുടങ്ങി. ഇതിനു മുന്നോടിയായി പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം ചേ൪ന്നു. പഞ്ചായത്ത് പ്രസിഡൻറ് റോഷി ജോസ് അധ്യക്ഷത വഹിച്ചു. പയ്യന്നൂ൪ സി.ഐ എ. അബ്ദുൽ റഹീം പദ്ധതി വിശദീകരിച്ചു. കാമറ സ്ഥാപിക്കുന്നതിൻെറ ഭാഗമായി ബസ്സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ കൺട്രോൾ റൂമും  ടൗണിൽ സ്ഥിരമായി ഒരു എ.എസ്.ഐയെയും പൊലീസ് വാഹനവും ഏ൪പ്പെടുത്തുമെന്ന് സി.ഐ അറിയിച്ചു. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് കാക്കയംചാൽ, സഹകരണ ആശുപത്രി ജങ്ഷൻ, ചെറുപുഴ മേലേ ബസാ൪, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നത്. ധനസമാഹരണത്തിൻെറ ആദ്യ സംഭാവന ബ്രിജിത്ത് പന്നിയാനിക്കലിൽനിന്ന് പ്രസിഡൻറ് റോഷി ജോസ് ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ജെ. സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്യാമള സോമൻ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവ൪ സംസാരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.