യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷം; മേപ്പാടിയില്‍ ലീഗിനെതിരെ കോണ്‍ഗ്രസ്

മേപ്പാടി: പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സനായി കോൺഗ്രസിന് അനഭിമതയായ ആൻസി ബേബി തെരഞ്ഞെടുക്കപ്പെട്ടതിനെ തുട൪ന്ന് യു.ഡി.എഫിൽ ത൪ക്കം രൂക്ഷമായി. മുസ്ലിം ലീഗിനെതിരെ മുതി൪ന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി രംഗത്തുവന്നു. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് കോൺഗ്രസ് പുറത്താക്കിയ ആൻസി ബേബി ചെയ൪പേഴ്സനായത്. അഞ്ചംഗ സ്റ്റാൻഡിങ് കമ്മിറ്റിയിൽ സ്വതന്ത്ര സ്ഥാനാ൪ഥിയായി മത്സരിച്ചാണ് ആൻസി വിജയിച്ചത്. യു.ഡി.എഫ് അംഗത്തിൻേറതുൾപ്പെടെ വോട്ട് നേടിയാണ് ആൻസി വിജയിച്ചത്. യു.ഡി.എഫിൻെറ ഔദ്യാഗിക സ്ഥാനാ൪ഥിയായി മത്സരിച്ച കോൺഗ്രസിൻെറ രാധ രാമസ്വാമിക്ക് രണ്ടും ആൻസിക്ക് മൂന്നും വോട്ടാണ് ലഭിച്ചത്.
പഞ്ചായത്ത് പ്രസിഡൻറായിരുന്ന ആൻസി ബേബിയെ യു.ഡി.എഫ് ഈയിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. 
ലീഗ് അംഗമാണ് ആൻസി ബേബിക്ക് വോട്ട് ചെയ്തതെന്നാണ് കോൺഗ്രസിൻെറ ആരോപണം. ലീഗിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തുവന്നു. ലീഗ് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് ആരോപണം. മണ്ഡലം പ്രസിഡൻറ് പി.കെ. അനിൽകുമാ൪ അധ്യക്ഷത വഹിച്ചു. പി.എം. പ്രസന്നസേനൻ ഉദ്ഘാടനം ചെയ്തു. 
യു.ഡി.എഫ് അംഗം മുന്നണി സ്ഥാനാ൪ഥിക്കെതിരെ വോട്ട് ചെയ്തതിൽ കേരള കോൺഗ്രസ് -എം  മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യു.ഡി.എഫ് യോഗങ്ങൾ വിളിക്കാതെ കോൺഗ്രസും ലീഗും ചേ൪ന്ന് തീരുമാനങ്ങൾ എടുക്കുകയാണ്.  ഇവ൪ക്കുള്ളിലെ തമ്മിൽതല്ലാണ് ഇപ്പോൾ മുന്നണി സ്ഥാനാ൪ഥിയുടെ പരാജയത്തിനിടയാക്കിയത്. ചില നേതാക്കളുടെ ഏകാധിപത്യപരമായ നടപടികളാണ് ഇവിടേക്ക് എത്തിച്ചതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. കുട്ടപ്പൻ നെടുമ്പാല അധ്യക്ഷത വഹിച്ചു. വി. ജോൺ ജോ൪ജ്, പി. അബ്ദുൽ സലാം, അശ്റഫ് പൂക്കയിൽ, ഷിബു മറ്റത്തിൽ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.