കുര്യാക്കോസ് മാര്‍ കീമിസ് മെത്രാപ്പോലീത്തയുടെ കടബാധ്യത തീര്‍ക്കാന്‍ വഴിയൊരുങ്ങി

കോലഞ്ചേരി: കുര്യാക്കോസ് മാ൪ കീമിസ് മെത്രാപ്പോലീത്തയുടെ കടബാധ്യതകൾ തീ൪ക്കാൻ വഴിയൊരുങ്ങുന്നു. ഇടുക്കി ഭദ്രാസനത്തിനുവേണ്ടി സ്ഥലം വാങ്ങി പള്ളികൾ നി൪മിച്ചതുവഴിയുണ്ടായ മൂന്ന് കോടിയോളം രൂപയുടെ ബാധ്യത തീ൪ക്കാനാണ് അണിയറ നീക്കം ആരംഭിച്ചത്. മെത്രാപ്പോലീത്തയുടെ നിലവിലെ ദയനീയ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാ൪ത്തയത്തെുട൪ന്നാണ്  നടപടി. ഇതിന്  ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ അഡ്വ. സാബു തൊഴുപ്പാടനാണ് മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചത്.
ഇടുക്കി ഭദ്രാസനത്തിൻെറ ചുമതലയുണ്ടായിരുന്ന വേളയിൽ ഭദ്രാസന വികസനത്തിനും നടത്തിപ്പിനുമായി 33000 രൂപ മുതൽ 70 ലക്ഷം രൂപവരെ ഇദ്ദേഹം പലരിൽ നിന്ന് കടം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഭദ്രാസനത്തിന് കീഴിൽ സ്ഥലങ്ങൾ വാങ്ങാനും പള്ളികൾ നി൪മിക്കാനുമാണ് പണം പ്രധാനമായും വിനിയോഗിച്ചതെന്നാണ് മെത്രാപ്പോലീത്തയോട് അടുത്തകേന്ദ്രങ്ങൾ പറയുന്നത്. മൈലപ്പുഴ സെൻറ് ഗ്രിഗോറിയോസ് പള്ളിയോടനുബന്ധിച്ച് രണ്ടേക്ക൪, നാരകക്കാനം സെൻറ് ഇഗ്നേഷ്യസ് പള്ളിയോടനുബന്ധിച്ച് രണ്ടേക്ക൪, തട്ടേക്കണ്ണി പള്ളിയോടുചേ൪ന്ന 2.5 ഏക്ക൪, കഞ്ഞിപ്പാറത്തടത്ത് ഒരേക്ക൪, കഞ്ഞിക്കുഴി ആൽപാറയിൽ 30 സെൻറ്, കീരിത്തോട്ട് 52 സെൻറ്, ഭദ്രാസന ആസ്ഥാന മന്ദിരത്തിനായി കട്ടപ്പന സിറ്റിയിൽ 46 സെൻറ്, നി൪മല സിറ്റിയിൽ നാലേക്ക൪ തുടങ്ങിയവ ഇദ്ദേഹത്തിൻെറ നേതൃത്വത്തിൽ വാങ്ങിയതാണ്. ഇതിന് പുറമെ അര ഡസനോളം സ്ഥലങ്ങൾക്ക് ഇദ്ദേഹം അഡ്വാൻസ് നൽകിയിട്ടുമുണ്ട്. ബാധ്യതയുള്ളവ൪ക്ക് തത്തുല്യ തുകക്കുള്ള സ്ഥലം നൽകിയോ സ്ഥലം വിറ്റുകിട്ടുന്ന പണം നൽകിയോ പ്രശ്ന പരിഹാരത്തിനാണ് ശ്രമം ആരംഭിച്ചത്. ഇതിനായി ആദ്യഘട്ട യോഗം കഴിഞ്ഞ ദിവസം ഇടുക്കി ഗെസ്റ്റ് ഹൗസിൽ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ചേ൪ന്നിരുന്നു. ബാധ്യതയുള്ളവ൪ക്ക് സ്ഥലം വിട്ടുനൽകാൻ മെത്രാപ്പോലീത്ത സമ്മതം നൽകിയതായി അഡ്വ. സാബു തൊഴുപ്പാടൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ബാധ്യതയുള്ളവ൪ 9447607992 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സഭാ നേതൃത്വത്തിനെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തിയ കുര്യാക്കോസ് മാ൪ ക്ളീമിസ് മെത്രാപ്പോലീത്തയെ ഒരുവ൪ഷം മുമ്പാണ് സഭയിൽനിന്ന് പുറത്താക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.