മലമ്പുഴ ആസ്ഥാനമായി 2.34 കോടിയുടെ മത്സ്യോല്‍പാദന പദ്ധതി -മന്ത്രി ബാബു

കൊല്ലങ്കോട്: മലമ്പുഴ ആസ്ഥാനമായി 234 ലക്ഷം രൂപയുടെ മത്സ്യോൽപാദന പദ്ധതിക്ക് അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. ജലസംഭരണികളിലെ മത്സ്യബന്ധനത്തിന് രൂപകൽപ്പന ചെയ്ത വലകളുടെ ജില്ലാതല വിതരണോദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധം മത്സ്യകൃഷി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
മത്സ്യോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി മത്സ്യവിത്ത് നിയമം കൊണ്ടുവരും. 20 റിസ൪വോയറുകളിൽ മത്സ്യകൃഷി നടപ്പാക്കാൻ ഉദ്ദേശ്യമുണ്ട്.  26ഓളം മൂല്യവ൪ധിത ഉൽപന്നങ്ങൾ ‘ഫിഷ് മെയ്ഡ്’  എന്ന ട്രേഡ് മാ൪ക്കിൽ ഫിഷറീസ് വകുപ്പ് ഉടൻ വിപണിയിലത്തെിക്കും.  മത്സ്യഫെഡിൻെറ ആഭിമുഖ്യത്തിൽ വല നി൪മാണ ഫാക്ടറി തിരുവനന്തപുരത്ത് ആരംഭിക്കും.  കഴിഞ്ഞ വ൪ഷം 1.27 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചിരുന്നു. ഈ വ൪ഷം ഒന്നര കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം.   മത്സ്യത്തൊഴിലാളികൾക്കും വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പട്ടികവ൪ഗ വിഭാഗങ്ങൾക്കും മത്സ്യ വിളവെടുപ്പ് നടത്താൻ അനുമതി നൽകും.  വൃത്തിയാക്കിയ മത്സ്യം ‘സീ ഫ്രെഷ്’ എന്ന ട്രേഡ് മാ൪ക്കിലും അന്ത൪ദേശീയ ഗുണനിലവാരമനുസരിച്ച് ഉണക്കിയെടുത്ത മത്സ്യം ‘ഡ്രിഷ്’ എന്ന ട്രേഡ് മാ൪ക്കിലും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ചടങ്ങിൽ റിപ്പോ൪ട്ട് അവതരിപ്പിച്ച സി.ഐ.എഫ്.ടിയിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് നാസ൪ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് കെ. വാസുദേവൻ, ഡോ. കെ.വി. ലളിത, എം. നാസ൪, ജില്ലാ പഞ്ചായത്തംഗം മല്ലിക സ്വാമിനാഥൻ,  ടി. പ്രദീപ്, അനു രമേഷ്, കെ.വി. വിജയകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട൪ കെ.വി. സെയ്തു മുഹമ്മദ് എന്നിവ൪ സംസാരിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.