കടുത്തുരുത്തി പഞ്ചായത്തിന്‍െറ മാലിന്യ സംസ്കരണ പ്ളാന്‍റ് പൂട്ടിയിട്ട് മൂന്നുമാസം

കടുത്തുരുത്തി: പഞ്ചായത്തിൻെറ മാലിന്യ സംസ്കരണ പ്ളാൻറ് അടച്ചുപൂട്ടി മൂന്നുമാസമായിട്ടും ബദൽ സംവിധാനമില്ല. ഇതോടെ പ്ളാൻറിൻെറ പരിസരത്ത് മാലിന്യം കുന്നുകൂടി. എന്നാൽ, പ്ളാൻറ് പൂട്ടിയത് പഞ്ചായത്തിൻെറ അറിവോടെയല്ളെന്നാണ് അധികൃതരുടെ നിലപാട്. 
മാലിന്യം വേ൪തിരിച്ച് പ്ളാൻറിൽ നിക്ഷേപിക്കാൻ രണ്ട് ജീവനക്കാരുണ്ടായിരുന്നെങ്കിലും പ്ളാൻറ് പൂട്ടിയതോടെ ഇവരും എത്താറില്ളെന്ന് നാട്ടുകാ൪ പറയുന്നു. ലോഡുകണക്കിന് മാലിന്യമാണ് പ്ളാൻറിലും പരിസരത്തുമായി കിടക്കുന്നത്. മാലിന്യ പ്ളാൻറിന് സമീപം അങ്കണവാടിയും രണ്ട് സ൪ക്കാ൪ സ്ഥാപനങ്ങളും പ്രവ൪ത്തിക്കുന്നുണ്ട്. ഇവിടെ പഠനത്തിനത്തെുന്ന കുട്ടികൾക്കും സ൪ക്കാ൪ ജീവനക്കാ൪ക്കും പരിസരവാസികൾക്കും ദു൪ഗന്ധംമൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. സമ്പൂ൪ണ ശുചിത്വ പദ്ധതിപ്രകാരം ഗ്രാമപഞ്ചായത്ത് 2007-08 ലാണ് മാലിന്യസംസ്കരണ ബയോഗ്യാസ് പ്ളാൻറ് നി൪മിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച പദ്ധതിയുടെ നി൪മാണ ചുമതല സോഷ്യാ ഇക്കണോമിക് ഫൗണ്ടേഷൻ കോട്ടയം യൂനിറ്റായിരുന്നു. 
ടൗണിലും മാ൪ക്കറ്റിലും പരിസരങ്ങളിലും കുന്നുകൂടുന്ന മാലിന്യം സംസ്കരിച്ച് മാ൪ക്കറ്റിലും പരിസരങ്ങളിലും തെുരുവ് വിളക്ക് തെളിയിക്കുക എന്നതായിരുന്നു ലക്ഷ്യം. മാലിന്യ പ്ളാൻറ് നി൪മാണം പൂ൪ത്തിയായെങ്കിലും തെരുവ് വിളക്ക് തെളിക്കുന്ന പദ്ധതി പൂ൪ണമായി നടപ്പായില്ല.ഏതാനും വിളക്കുകൾ തെളിഞ്ഞെങ്കിലും മാസങ്ങൾ കൊണ്ട് തെരുവ് വിളക്കുകൾ കണ്ണടക്കുകയും ചെയ്തു. 
പ്ളാൻറിന് സമീപത്തുനിന്ന് ലോഡുകണക്കിന് മണ്ണ് കടത്തിക്കൊണ്ടുപോയിരുന്നു. ഇതേ തുട൪ന്ന് സമീപത്ത് നിന്നിരുന്ന കൂറ്റൻ പുളിമരം കഴിഞ്ഞ ദിവസം കടപുഴകി വീണു. മറ്റൊരു മാവ് ഏതുനിമിഷവും വീഴാവുന്ന നിലയിലാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.