തിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത നായരെ ഹാജരാക്കാൻ നൽകിയ ഉത്തരവ് പാലിക്കാത്തതിന് പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ടിന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. സരിതയെ ഹാജരാക്കാൻ നാലാം തവണ നൽകിയ ഉത്തരവും ലംഘിച്ചതിനെ തുട൪ന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.ബി. സ്നേഹലത സൂപ്രണ്ടിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. 2010 ൽ വലിയതുറ പൊലീസ് രജിസ്റ്റ൪ ചെയ്ത വഞ്ചനക്കേസിലാണ് സരിതയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. സരിതയെ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനാലാണ് പ്രൊഡക്ഷൻ വാറൻറ് മടക്കിയതെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ടിൻെറ റിപ്പോ൪ട്ട് വൈകികോടതിയിൽ സമ൪പ്പിച്ചു.അതിനിടെ മെഡിക്കൽ കോളജ് സ്വദേശി ഡോ. മാത്യു തോമസിനെയും മണക്കാട് സ്വദേശി റാസിഖ് അലിയെയും കബളിപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നി൪മിച്ച കേസിലും ബിജു രാധാകൃഷ്ണൻെറ റിമാൻഡ് കാലാവധി ആഗസ്റ്റ് അഞ്ച് വരെ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.