സൂര്യനെല്ലി: കുര്യനെതിരായ ഹരജി തീര്‍പ്പാക്കി

കൊച്ചി:  രാജ്യസഭാ ഡെപ്യൂട്ടി സ്പീക്ക൪ പി.ജെ കുര്യനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത് തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീ൪പ്പാക്കി. പെൺകുട്ടി ഇതേ ആവശ്യമുന്നയിച്ച് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു ഹരജി പരിഗണിക്കുന്നതിൽ കാര്യമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐയുടെ വനിത സംഘടനയായ കേരള മഹിള സംഘം നൽകിയ ഹരജി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീ൪പ്പാക്കിയത്.
ഹരജിക്കാ൪ ഹൈകോടതിയെ സമീപിക്കുമ്പോൾ പെൺകുട്ടി ഹരജി നൽകിയിരുന്നില്ളെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2013 ഫെബ്രുവരി 11ന് കേസിൽ പ്രതിയായ ധ൪മരാജൻ പി. ജെ. കുര്യൻ കുമളി റസ്റ്റ് ഹൗസിലത്തെി പീഡിപ്പിച്ചത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിനെ തുട൪ന്ന് 22ന് പെൺകുട്ടി ചിങ്ങവനം പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയിൽ ഹരജി എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.