ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് നടപടിയായി

ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആ൪.ടി.സി ഡിപ്പോയുടെ നവീകരണത്തിന് നടപടിയാകുന്നു. നിലവിലെ കെട്ടിടസമുച്ചയവും ഓഫിസും പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെ൪മിനലും ഷോപ്പിങ് കോംപ്ളക്സും നി൪മിക്കാനുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചത്. 
കെ.എസ്.ആ൪.ടി.സി ചീഫ് എൻജിനീയ൪ ആ൪. ഇന്ദു, എക്സിക്യൂട്ടീവ് ഡയറക്ട൪ എം.ടി. സുകുമാരൻ എന്നിവ൪ ഡിപ്പോയിലെത്തി സ്ഥല സൗകര്യങ്ങൾ വിലയിരുത്തി. 1969 ലാണ്  നിലവിലെ കെ.എസ്.ആ൪.ടി.സി കെട്ടിടം നി൪മിച്ചത്. നിലവിൽ ഡിപ്പോയിലെ ഗാരേജ് പ്രവ൪ത്തിക്കുന്ന ഭാഗത്ത് കെട്ടിട സമുച്ചയവും ഓഫിസും സ്ഥാപിക്കാനാണ് ആലോചന. ഗാരേജ്, നഗരസഭയുടെ അധീനതയിലുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റാനും ആലോചനയുണ്ട്. ഒരു കോടി രൂപ പ്രത്യേക ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് സി.എഫ്. തോമസ് എം.എൽ.എ ഉറപ്പു നൽകിയിരുന്നു. 
സി.എഫ്. തോമസ് എം.എൽ.എ, നഗരസഭ അധ്യക്ഷ സ്മിത ജയകുമാ൪, വൈസ് ചെയ൪മാൻ മാത്യൂസ് ജോ൪ജ്, കെ.എസ്.ആ൪.ടി.സി ഡയറക്ട൪ ബോ൪ഡംഗം സണ്ണി തോമസ്, സോണൽ ഓഫിസ൪ എം. പ്രേംകുമാ൪, എക്സിക്യൂട്ടീവ് എൻജിനീയ൪ ശ്രീകുമാ൪, എ.ടി.ഒ എസ്.സലാഹുദ്ദീൻ എന്നിവരും സ്ഥലപരിശോധനയിൽ സന്നിഹിതരായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.