ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ പന്നിവിഴയില്‍ രണ്ടേക്കര്‍ കൈമാറി

അടൂ൪: അടൂ൪ ഫയ൪ സ്റ്റേഷന് കെട്ടിടം നി൪മിക്കുന്നതിന് നി൪ദേശിച്ചിരുന്ന പന്നിവിഴയിൽ കെ.ഐ.പി വക രണ്ടേക്ക൪ സ്ഥലം ഫയ൪ ഫോഴ്സിന് കൈമാറി. 
റവന്യൂവകുപ്പിൻെറ 143/13 നമ്പ൪ ഉത്തരവ് പ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തഹസിൽദാ൪ എസ്. വിജയകുമാ൪ ഫയ൪ സ്റ്റേഷൻ ഓഫിസ൪ ഗോപകുമാറിന്് കൈമാറി. ഹെഡ്ക്വാ൪ട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാ൪ എം. ഷാജഹാൻ, വില്ലേജ് ഓഫിസ൪ ബിനുരാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് വസ്തുരേഖ കൈമാറിയത്. 
പൊതുമരാമത്ത് കെട്ടിടം വിഭാഗം സ്ഥലപരിശോധന നടത്തി പ്ളാൻ തയാറാക്കും. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഹോളിക്രോസ് കവലക്ക് സമീപം വാടകക്കെട്ടിടത്തിലാണ് അടൂ൪ ഫയ൪സ്റ്റേഷൻ പ്രവ൪ത്തിക്കുന്നത്.  ഒരേ സമയം രണ്ട് ഫയ൪ എൻജിനുകൾ ഇടാനുള്ള സൗകര്യമെ ഇവിടുള്ളൂ. ഇതുകാരണം ഇവിടേക്ക് നേരത്തേ അനുവദിച്ച ഫയ൪ എൻജിൻ ആറ്റിങ്ങലിലേക്ക് മാറ്റിയിരുന്നു. 
സ്ഥലപരിമിതി മൂലം റിക്കവറി വാൻ, എമ൪ജൻസി സെൻറ൪, മിനി ഫയ൪ എൻജിൻ, വാട്ട൪ ലോറി എന്നിവ ഇവിടെ അനുവദിച്ചിരുന്നില്ല. കെ.പി. കുമാരസ്വാമി കമാൻഡൻറ് ജനറൽ ആയിരുന്നപ്പോൾ 1989 മാ൪ച്ച് 31ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഫയ൪ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. എം.എൽ.എ ആയിരുന്ന ആ൪. ഉണ്ണികൃഷ്ണപിള്ളയുടെ പരിശ്രമമായിരുന്നു ഇതിനു പിന്നിൽ. ഏറെനാളത്തെ പരിശ്രമത്തിൻെറ ഒടുവിലാണ് സ്വന്തമായി ഫയ൪സ്റ്റേഷന് സ്ഥലം ലഭിച്ചത്. ചിറ്റയം ഗോപകുമാ൪ എം.എൽ.എയുടെ സമ്മ൪ദമാണ് ഇതിന് വഴിതെളിച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.