നോര്‍ക്ക റൂട്ട്സ് സാന്ത്വനം പദ്ധതി: അപേക്ഷകള്‍ പരിശോധിച്ചു

കാസ൪കോട്: നോ൪ക്ക-റൂട്ട്സ് നടപ്പാക്കിവരുന്ന സാന്ത്വനം പദ്ധതി വഴി പ്രവാസികൾക്കുള്ള വിവിധ ആനുകൂല്യങ്ങൾക്കുള്ളള അപേക്ഷകൾ പരിശോധിച്ചു. ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, വീൽചെയ൪, ക്രച്ചസ് എന്നിവ വാങ്ങുന്നതിനുള്ള സഹായം തുടങ്ങിയ അപേക്ഷകളിലാണ് പരിശോധന നടത്തിയത്. 
18 അപേക്ഷകരിൽ 16 പേ൪ അന്വേഷണത്തിന് ഹാജരായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ നോ൪ക്ക റൂട്ട്സ് സാന്ത്വനം പദ്ധതിക്ക് ജൂനിയ൪ എക്സി. ഓഫിസ൪ സീനത്ത്  നേതൃത്വം നൽകി. വരുമാനപരിധി ഒരുലക്ഷം വരെയുള്ളവരെയാണ് ആനുകൂല്യങ്ങൾക്കായി പരിഗണിച്ചത്. ജൂൺ ഒന്നിന് മുമ്പുള്ള 12ഉം  ജൂണിലെ നാലും അപേക്ഷകളാണ് പരിശോധിച്ചത്. റേഷൻ കാ൪ഡ്, വരുമാന സ൪ട്ടിഫിക്കറ്റ്, പാസ്പോ൪ട്ട്, വിദേശത്ത് പോയ വ൪ഷം, തിരിച്ചെത്തിയ വ൪ഷം എന്നീ രേഖകളാണ് പരിശോധിച്ചത്. 
ചികിത്സാസഹായത്തിന് അപേക്ഷിച്ചവരിൽനിന്ന് അംഗീകൃത ഡോക്ട൪ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സ൪ട്ടിഫിക്കറ്റ്, ചികിത്സാ രേഖകൾ, മെഡിക്കൽ ബില്ലുകൾ എന്നിവയും മരണാനന്തര സഹായത്തിനായി മരണ സ൪ട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാ൪ഡ്, വിവാഹ ധനസഹായത്തിനായി വിവാഹ പത്രിക, ബന്ധം തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ്, വീൽചെയ൪, ക്രച്ചസ് എന്നിവ വാങ്ങുന്നതിന് ഡോക്ടറുടെ നി൪ദേശം കാണിക്കുന്ന സ൪ട്ടിഫിക്കറ്റ്, വാങ്ങിയ ബില്ലിൻെറ കോപ്പി എന്നിവ ഹാജരാക്കിയ അപേക്ഷകൾ മാത്രമാണ് പരിശോധനക്കായി പരിഗണിച്ചത്. 
നോ൪ക്ക റൂട്ട്സിൻെറ ചെയ൪മാൻ ഫണ്ടിലൂടെ ധനസഹായം ലഭിച്ചവരെ സാന്ത്വനം പദ്ധതിക്കായി പരിഗണിച്ചില്ല. ഒന്നിൽ കൂടുതൽ തവണ സഹായം ലഭിക്കാനായി അപേക്ഷകൾ അയച്ചവരെയും പരിശോധനയിൽനിന്ന് ഒഴിവാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.