സരിതയുമായി പല തവണ സംസാരിച്ചു -മുഖ്യമന്ത്രിയുടെ സഹായി

തിരുവനന്തപുരം: സരിതയുമായി സോളാ൪ വിഷയം പലതവണ സംസാരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ദൽഹിയിലെ സഹായി തോമസ് കുരുവിള. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബിസിനസിന്‍്റെ വിശദാംശങ്ങൾ സംസാരിക്കാനാണ് സരിതയെ വിളിച്ചത്. സോളാ൪ പ്ളാൻറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചു. പത്തു യൂണിറ്റ് വിറ്റാൽ ഒരു യൂണിറ്റ് ഫ്രീയായി നൽകാമെന്ന് അവ൪ പറഞ്ഞു. ഇൻവെസ്റ്റ്മെൻറിന്‍്റെ സാധ്യത,അവരുടെ കയ്യിലുള്ള റെക്കോ൪ഡ് എന്നിവയെ കുറിച്ചൊക്കെ സംസാരിച്ചുവെന്നും തോസമ് കുരുവിള വെളിപ്പെടുത്തുന്നു. ഇതോടെ സോളാ൪ വിഷയത്തിലെ കുരുക്ക് കൂടുതൽ മുറുകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.